---
title: "ചുവന്ന മുട്ടക്കറി ഇനി മറന്നേക്കൂ..... തേങ്ങാപ്പാലിൽ ഈ വെള്ള മുട്ടക്കറി ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്നതറിയില്ല, രുചിയുടെ രഹസ്യം ഈ ചേരുവകളിൽ"
english_title: "White Egg Curry in Coconut Milk: The Secret Lies in These Ingredients"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390127/white-egg-curry-coconut-milk"
published_at: "2026-11-04T08:02:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea99a4a1bc1_white-egg-curry-coconut-milk.jpg"
keywords: ["EggCurry", "CoconutMilk", "KeralaRecipe", "HomeCooking", "FoodTips"]
---

# ചുവന്ന മുട്ടക്കറി ഇനി മറന്നേക്കൂ..... തേങ്ങാപ്പാലിൽ ഈ വെള്ള മുട്ടക്കറി ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്നതറിയില്ല, രുചിയുടെ രഹസ്യം ഈ ചേരുവകളിൽ

> **Lead Summary:** പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും പ്രധാന കോമ്പിനേഷനുകളിലൊന്നാണ് മുട്ടക്കറി. ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും പെർഫെക്ട് ആയി തയ്യാറാക്കാൻ കുറച്ച് പരിശ്രമം വേണം.

## Article Content

പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും പ്രധാന കോമ്പിനേഷനുകളിലൊന്നാണ് മുട്ടക്കറി. ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും പെർഫെക്ട് ആയി തയ്യാറാക്കാൻ കുറച്ച് പരിശ്രമം വേണം.

സാധാരണയായി കൂടുതൽ പേരും തയ്യാറാക്കുന്നത് മുട്ടമസാല ആയിരിക്കും. ഹോട്ടലുകളിൽ ലഭിക്കുന്നതും ചുവന്ന നിറത്തിലുള്ള മുട്ടമസാലയായിരിക്കും. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി വെള്ളനിറത്തിൽ മുട്ടക്കറി തയ്യാറാക്കി നോക്കിയാലോ?

പാത്രം കാലിയാകുന്നത് അറിയില്ല, അത്രയ്ക്കും രുചിയാണ് ഈ വെറൈറ്റി മുട്ടക്കറി.

**ആ**ദ്യം കുക്കർ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കണം. ഇതിലേയ്ക്ക് രണ്ട് ഏലയ്ക്ക, ഒരു ചെറിയ കഷണം ഗ്രാമ്പൂ, ഒരു തക്കോലം, ചെറിയൊരു കഷണം ഇഞ്ചി ചതച്ചത്, നാലോ അഞ്ചോ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർക്കാം.

എല്ലാം നന്നായി വഴന്നു വരുമ്പോൾ രണ്ട് സവാള അരിഞ്ഞത് ചേർത്ത് വഴറ്റണം. സവാള നന്നായി വഴന്നു വരുമ്പോൾ നാല് പച്ചമുളക് അരിഞ്ഞത് ചേർക്കാം.

അടുത്തതായി ഒരു ക്യാരറ്റ് കഷണങ്ങളാക്കിയത്, ഒരു ഉരുളക്കിഴങ്ങ് കഷണങ്ങളാക്കിയത്, ചെറുതായി ചതച്ച കുറച്ച് കുരുമുളക് എന്നിവ കൂടി ചേർക്കാം. ഇതിലേയ്ക്ക് അര ടീസ്പൂൺ പെരുഞ്ചീരകപ്പൊടി, കാൽ ടീസ്പൂൺ ഗരംമസാലപ്പൊടി എന്നിവ ചേർക്കണം.

അൽപ്പം കറിവേപ്പില കൂടി ചേർത്ത് എല്ലാം വഴറ്റാം. അടുത്തതായി രണ്ടരക്കപ്പ് അളവിൽ രണ്ടാം തേങ്ങാപ്പാൽ ചേർക്കണം. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കർ മൂടി വച്ച് വേവിക്കണം.

ഒറ്റ വിസിൽ കേട്ടുകഴിയുമ്പോൾ തീ അണയ്ക്കാം. ശേഷം ആവി പോയിക്കഴിഞ്ഞ് കുക്കർ തുറന്ന് ഇതിലേയ്ക്ക് ഒന്നാം പാൽ ചേർക്കണം. അവസാനമായി വേവിച്ചുവച്ചിരിക്കുന്ന മുട്ട നടുവിലായി വരഞ്ഞ് കറിയിലേയ്ക്ക് ചേർക്കണം.

ഇത് മീഡിയം ഫ്ളെയിമിൽ വച്ച് ചൂടാക്കണം. കറി നല്ല കുറുകി വരുന്നത് കാണാം. നല്ല ടേസ്റ്റി വെറൈറ്റി മുട്ടക്കറി റെഡിയായി.  

This recipe explains how to prepare a white egg curry using coconut milk instead of the usual red masala base. The dish combines sautéed spices, vegetables, and coconut milk for a rich, flavorful curry that pairs well with breakfast or dinner.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390127/white-egg-curry-coconut-milk)