---
title: "നന്നായി തയ്യാറെടുത്തോളു....കേരളത്തിലെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് തീയതിയായി; പരീക്ഷാസമയവും രീതിയും അറിയാം"
english_title: "Kerala Engineering and Pharmacy Entrance Exam Dates Announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390107/kerala-engineering-pharmacy-exam-dates"
published_at: "2026-11-03T22:34:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea1495ce8ae_kerala-engineering-pharmacy-exam-dates.jpg"
keywords: ["KeralaEducation", "EntranceExam", "EngineeringAdmission", "PharmacyAdmission", "CEEKerala"]
---

# നന്നായി തയ്യാറെടുത്തോളു....കേരളത്തിലെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് തീയതിയായി; പരീക്ഷാസമയവും രീതിയും അറിയാം

> **Lead Summary:** തിരുവനന്തപുരം: കേരളത്തിലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറാണ് തീയതി അറിയിച്ചത്.

## Article Content

തിരുവനന്തപുരം: കേരളത്തിലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറാണ് തീയതി അറിയിച്ചത്.

2027 ഏപ്രിൽ 21 മുതൽ 26 വരെയാണ് പരീക്ഷ നടക്കുക. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പരീക്ഷാസമയം. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ആയിട്ടായിരിക്കും പരീക്ഷ. പരീക്ഷാ തീയതി പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികൾക്ക് തയ്യാറെടുപ്പ് കൂടുതൽ വേഗത്തിലാക്കാം.

അതേസമയം, ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിൽ പ്രവേശനം ഇന്ന് അവസാനിച്ചു. ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് & എൻവയോൺമെന്റൽ സയൻസ്, ബി.എസ്.സി-എം.എസ്.സി ഇന്റഗ്രേറ്റഡ് ബയോളജി, മൈക്രോബയോളജി, ബി.എസ്.സി ഹോണേഴ്സ് ഹോർട്ടികൾച്ചർ, ബിടെക് ബയോടെക്നോളജി തുടങ്ങിയ കോഴ്സുകളുടെ അലോട്ട്മെന്റാണ് പ്രസിദ്ധീകരിച്ചത്.

cee.kerala.gov.in എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് പരിശോധിക്കാം. ഒക്ടോബർ 29ന് പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്മെന്റിലെ പരാതികൾ പരിഹരിച്ച ശേഷമാണ് അന്തിമ ലിസ്റ്റ് പുറത്തുവിട്ടത്.

അഖിലേന്ത്യാ ക്വാട്ടയിൽ അഡ്മിഷൻ നേടിയവരെ ഒഴിവാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കുകയും പെനാൽറ്റി ഈടാക്കുകയും ചെയ്യും. ഒഴിവുള്ള സീറ്റുകൾ സ്ട്രേ വേക്കൻസി ഫില്ലിംഗിലൂടെ നികത്തുമെന്നും കമ്മീഷണർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390107/kerala-engineering-pharmacy-exam-dates)