---
title: "ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ കണ്ണൂരിൽ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു"
english_title: "Bride-to-be dies after collapsing in Kannur ahead of Sunday wedding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390090/bride-to-be-dies-kannur-sunday-wedding"
published_at: "2026-11-03T20:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9f68a8d0e0_bride-to-be-dies-kannur-sunday-wedding.jpg"
keywords: ["KannurNews", "KeralaNews", "WeddingTragedy", "BrideToBe", "SuddenDeath"]
---

# ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ കണ്ണൂരിൽ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** കണ്ണൂർ: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു. ശ്രീകണ്ഠപുരം കോട്ടൂർ സ്വദേശിനി ഫാത്തിമത്ത് റാന ആണ് മരിച്ചത്. കോട്ടൂരിലെ സി.പി. പോക്കറിന്റെയും കെ.വി. റമീസയുടെയും മകളാണ്.

## Article Content

കണ്ണൂർ: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു. ശ്രീകണ്ഠപുരം കോട്ടൂർ സ്വദേശിനി ഫാത്തിമത്ത് റാന ആണ് മരിച്ചത്. കോട്ടൂരിലെ സി.പി. പോക്കറിന്റെയും കെ.വി. റമീസയുടെയും മകളാണ്.

നവംബർ എട്ടിന് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം. വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയുണ്ടായ യുവതിയുടെ വിയോഗം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

കുഴഞ്ഞുവീണതിനെ തുടർന്ന് ഫാത്തിമത്ത് റാനയെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹത്തിനായി ഒരുങ്ങിയിരുന്ന വീട്ടിലേക്ക് അപ്രതീക്ഷിതമായി മരണവാർത്തയെത്തിയത് ബന്ധുക്കൾക്കും നാട്ടുകാർക്കും തീരാവേദനയായി. യുവതിയുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

A 23-year-old bride-to-be from Kottoor in Kannur died after collapsing while wedding preparations were underway. She was taken to a private hospital in Kannur, but could not be saved. The cause of death has not been disclosed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390090/bride-to-be-dies-kannur-sunday-wedding)