---
title: "മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് അപകടം; സ്പാനിഷ് ഫുട്ബോൾ താരം ഹെസ്യൂസ് ഡി മിഗ്വേലിന് ദാരുണാന്ത്യം"
english_title: "Spanish Footballer Jesus de Miguel Dies After On-Field Collision"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390079/spanish-footballer-dies-on-field-collision"
published_at: "2026-11-03T19:20:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9e72170c37_spanish-footballer-dies-on-field-collision.jpg"
keywords: ["JesusDeMiguel", "CDTenerife", "SpanishFootball", "LaLiga", "FootballNews"]
---

# മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് അപകടം; സ്പാനിഷ് ഫുട്ബോൾ താരം ഹെസ്യൂസ് ഡി മിഗ്വേലിന് ദാരുണാന്ത്യം

> **Lead Summary:** ഫുട്‌ബോൾ മത്സരത്തിനിടെ എതിർടീമിലെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച സിഡി ടെനറിഫെ മുന്നേറ്റതാരം ജെസ്യൂസ് ഡി മിഗ്വേൽ മരിച്ചു. സ്‌പെയിൻ രണ്ടാം ഡിവിഷനിലെ മത്സരത്തിനിടെയായിരുന്നു ദുരന്തം.

## Article Content

ഫുട്‌ബോൾ മത്സരത്തിനിടെ എതിർടീമിലെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച സിഡി ടെനറിഫെ മുന്നേറ്റതാരം ജെസ്യൂസ് ഡി മിഗ്വേൽ മരിച്ചു. സ്‌പെയിൻ രണ്ടാം ഡിവിഷനിലെ മത്സരത്തിനിടെയായിരുന്നു ദുരന്തം.

സിഡി ടെനറിഫെയും എഫ്‌സി അൻഡോറയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം നടന്നത്. പന്തിനായുള്ള ശ്രമത്തിനിടെ മിഗ്വേൽ അൻഡോറയുടെ ഗോൾകീപ്പർ ജെസ്യൂസ് ഒവോനോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മിഗ്വേൽ മൈതാനത്തുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടിയിടിച്ചതിന് പിന്നാലെ താരത്തിന് ഹൃദയാഘാതം സംഭവിച്ചതായാണ് വിവരം.

സംഭവത്തിന് പിന്നാലെ ഗോൾകീപ്പർ ഓവോനോയ്ക്ക് ചുവപ്പ് കാർഡ് നൽകി പുറത്താക്കി. പിന്നീട് മത്സരം ഉപേക്ഷിച്ചു. മിഗ്വേലിന്റെ മരണത്തിൽ ഇരുക്ലബ്ബുകളും ഞെട്ടൽ രേഖപ്പെടുത്തി.

മിഗ്വേലിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ലീഗിലെ ചൊവ്വാഴ്ചത്തെ മത്സരങ്ങൾ നീട്ടിവെച്ചു.

Jesus de Miguel, a CD Tenerife forward, died after colliding with the opposing goalkeeper during a Spanish second-division match against FC Andorra. The match was abandoned, the goalkeeper was sent off, and La Liga postponed Tuesday’s fixtures in mourning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390079/spanish-footballer-dies-on-field-collision)