---
title: "അച്ഛന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് 14-കാരിക്ക് നേരെ ലൈംഗികാതിക്രമം; പന്തളം സ്വദേശിക്ക് 13 വർഷം കഠിനതടവും പിഴയും"
english_title: "13 Years Rigorous Imprisonment, Fine for Assaulting 14-Year-Old by Posing as Father’s Friend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390067/father-friend-ruse-sexual-assault-14-year-old"
published_at: "2026-11-03T17:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9c8d1034df_father-friend-ruse-sexual-assault-14-year-old.jpg"
keywords: ["KeralaCrime", "SexualAssault", "ChildSafety", "CourtVerdict", "Thiruvananthapuram"]
---

# അച്ഛന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് 14-കാരിക്ക് നേരെ ലൈംഗികാതിക്രമം; പന്തളം സ്വദേശിക്ക് 13 വർഷം കഠിനതടവും പിഴയും

> **Lead Summary:** **തിരുവനന്തപുരം: **സ്കൂളിലേക്ക് അനിയനുമായി നടന്നുപോവുകയായിരുന്ന പതിനാലുകാരിയെ അച്ഛന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.

## Article Content

**തിരുവനന്തപുരം: **സ്കൂളിലേക്ക് അനിയനുമായി നടന്നുപോവുകയായിരുന്ന പതിനാലുകാരിയെ അച്ഛന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.

പിഴ തുക അടച്ചില്ലെങ്കിൽ മൂന്ന് വർഷവും ഒമ്പത് മാസവും കൂടി അധിക തടവ് അനുഭവിക്കണം. 2025 ജനുവരി 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 7.45-ന് സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെയും അനുജന്റെയും അടുത്തേക്ക് ബൈക്കിലെത്തിയ പ്രതി, അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി സ്കൂളിലാക്കാമെന്ന് വിശ്വസിപ്പിച്ച് ഇരുവരെയും ബൈക്കിൽ കയറ്റുകയായിരുന്നു.

തുടർന്ന് അനിയനെ വഴിമധ്യേ ഇറക്കിവിട്ട ശേഷം, പെൺകുട്ടിക്ക് ചോക്ലേറ്റ് വാങ്ങിനൽകി മടങ്ങുന്ന വഴിയാണ് ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയത്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി, പിന്നീട് അനിയനെയും കൂട്ടി രണ്ടുപേരെയും സ്കൂളിൽ കൊണ്ടുവിട്ടു. ഭയവും വഴക്കുപറയുമെന്ന പേടിയും കാരണം കുട്ടി വിവരം ആദ്യം ആരോടും പറഞ്ഞില്ല.

എന്നാൽ സംഭവത്തിന് ശേഷം പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധിച്ച കൂട്ടുകാരിയോട് കാര്യങ്ങൾ തുറന്നുപറയുകയും, കൂട്ടുകാരി വഴി വിവരം സ്കൂൾ അധികൃതരും വീട്ടുകാരും അറിയുകയുമായിരുന്നു.

A 35-year-old man from Pathanamthitta’s Pandalam has been sentenced to 13 years of rigorous imprisonment and fined ₹40,000 for sexually assaulting a 14-year-old girl. The accused had allegedly posed as her father’s friend, took her on his bike, and committed the assault while threatening to kill her if she spoke about it.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390067/father-friend-ruse-sexual-assault-14-year-old)