---
title: "ചരിത്രത്തിലാദ്യം! സ്വന്തം വിദ്യാർത്ഥികൾക്കെതിരെ വി സി കോടതിയിൽ; പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ച് ഡിവിഷൻ ബെഞ്ച്"
english_title: "Historic First: VC Moves Court Against Own Students; Exam Permission Denied"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390056/vc-moves-court-against-students"
published_at: "2026-11-03T15:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9b1713c662_vc-moves-court-against-students.jpg"
keywords: ["KeralaHighCourt", "UniversityNews", "ExamBan", "VCAppeal", "StudentSuspension"]
---

# ചരിത്രത്തിലാദ്യം! സ്വന്തം വിദ്യാർത്ഥികൾക്കെതിരെ വി സി കോടതിയിൽ; പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ച് ഡിവിഷൻ ബെഞ്ച്

> **Lead Summary:** **കൊച്ചി: കാ**ലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും യുജിസി മാനദണ്ഡങ്ങളും സര്‍വകലാശാലാ നിയമങ്ങളും കണക്കിലെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

## Article Content

**കൊച്ചി: കാ**ലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും യുജിസി മാനദണ്ഡങ്ങളും സര്‍വകലാശാലാ നിയമങ്ങളും കണക്കിലെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

വിദ്യാർത്ഥികൾക്ക് ആരും പരീക്ഷ എഴുതാനാകില്ലെന്നും വൈസ് ചാൻസലറുടെ അപ്പീൽ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. അറ്റൻഡൻസ് കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് വി സി ഡോ. സിസ തോമസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. സ്വന്തം സർവകലാശാലയിലെ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കരുത് എന്ന് ആവശ്യപ്പെട്ട് വി സി തന്നെ നേരിട്ട് കോടതിയെ സമീപിക്കുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്.

വി സി സിസ തോമസിനെതിരെ സമരം ചെയ്തതിനാണ് വിദ്യാർത്ഥികളെ 60 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ പരീക്ഷ നാളെ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി ഉണ്ടായിരിക്കുന്നത്.

The Kerala High Court Division Bench has ruled that suspended students of Kalady Sree Sankaracharya Sanskrit University cannot appear for exams. The bench said the single-bench order had not properly followed rules or considered UGC norms and university regulations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390056/vc-moves-court-against-students)