---
title: "ഒറ്റയ്ക്ക് കണ്ടപ്പോൾ കത്തി പുറത്തെടുത്തു...! കടയിൽ അതിക്രമിച്ച് കയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ച് കെട്ടിയിട്ട് കവർച്ചാശ്രമം"
english_title: "Knife Threat, Fevikwik Attack: Youth Held After Bengaluru Robbery Bid"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390050/knife-threat-fevikwik-robbery-bid-"
published_at: "2026-11-03T14:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9aa20498de_knife-threat-fevikwik-robbery-bid-.jpg"
keywords: ["BengaluruCrime", "RobberyAttempt", "Indiranagar", "CCTVAlert", "PoliceArrest"]
---

# ഒറ്റയ്ക്ക് കണ്ടപ്പോൾ കത്തി പുറത്തെടുത്തു...! കടയിൽ അതിക്രമിച്ച് കയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ച് കെട്ടിയിട്ട് കവർച്ചാശ്രമം

> **Lead Summary:** **ബെംഗളൂരു: ** ഇന്ദിരാനഗറിൽ കടയിൽ അതിക്രമിച്ച് കയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ച് ബന്ധിച്ച ശേഷം കവർച്ചയ്ക്ക് ശ്രമിച്ച അക്രമി പിടിയിൽ. ഇടപാടുകാരനെന്ന വ്യാജേനയെത്തിയാണ് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യുവതി കടയിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം. അക്രമിയെത്തി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിക്കുകയും കാലുകൾ തുണികൊണ്ട് കെട്ടിയിടുകയും ചെയ്ത ശേഷം കവർച്ച ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

## Article Content

**ബെംഗളൂരു: ** ഇന്ദിരാനഗറിൽ കടയിൽ അതിക്രമിച്ച് കയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ച് ബന്ധിച്ച ശേഷം കവർച്ചയ്ക്ക് ശ്രമിച്ച അക്രമി പിടിയിൽ. ഇടപാടുകാരനെന്ന വ്യാജേനയെത്തിയാണ് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യുവതി കടയിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം. അക്രമിയെത്തി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിക്കുകയും കാലുകൾ തുണികൊണ്ട് കെട്ടിയിടുകയും ചെയ്ത ശേഷം കവർച്ച ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

കടയിൽ അക്രമം നടക്കുന്നത് സിസിടിവിയിലൂടെ തത്സമയം കണ്ട ഉടമ ഉടൻ തന്നെ സമീപത്തെ കടയുടമയെ വിവരം അറിയിച്ചു. അദ്ദേഹം ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമി യുവതിയെ മേശയ്ക്കടിയിൽ ഒളിപ്പിച്ചു നിർത്തി. തുടർന്ന് യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പുറത്തിറങ്ങിയ ഇയാൾ ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സമയോചിതമായി ഇടപെടുകയും പിന്നിൽ നിന്ന് കീഴ്പ്പെടുത്തുകയും ചെയ്യുകയായിരുന്നു. നാട്ടുകാരുടെ കയ്യിൽ നിന്ന് നല്ല മർദ്ദനവും വാങ്ങിയ ശേഷമാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഭാഗ്യവശാൻ യുവതിക്ക് പരിക്കുകളൊന്നുമില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

A man was arrested in Bengaluru’s Indiranagar after allegedly forcing his way into a shop, pouring Fevikwik on a woman’s hands and trying to rob her. He threatened her with a knife before attempting to flee, but locals overpowered him and handed him to police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390050/knife-threat-fevikwik-robbery-bid-)