---
title: "കൃത്യവിലോപം....ഗുരുതരമായ അശ്രദ്ധ; ഗര്‍ഭിണിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കി എന്ന പരാതി, വയനാട് പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനെ സസ്പെന്‍ഡ് ചെയ്തു"
english_title: "Assistant Surgeon Suspended Over Injection Complaint in Panamaram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390044/panamaram-injection-complaint-surgeon-suspended"
published_at: "2026-11-03T13:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae99be7e6509_panamaram-injection-complaint-surgeon-suspended.jpg"
keywords: ["WayanadNews", "MedicalNegligence", "Panamaram", "HealthDepartment", "KeralaNews"]
---

# കൃത്യവിലോപം....ഗുരുതരമായ അശ്രദ്ധ; ഗര്‍ഭിണിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കി എന്ന പരാതി, വയനാട് പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനെ സസ്പെന്‍ഡ് ചെയ്തു

> **Lead Summary:** വയനാട്: വയനാട് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഗര്‍ഭിണിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് അസിസ്റ്റന്റ് സര്‍ജനെ സസ്‌പെന്‍ഡ് ചെയ്തു. 

## Article Content

വയനാട്: വയനാട് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഗര്‍ഭിണിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് അസിസ്റ്റന്റ് സര്‍ജനെ സസ്‌പെന്‍ഡ് ചെയ്തു. 

രണ്ട് ദിവസം മുന്‍പാണ് പരാതി ഉയര്‍ന്നത്. രോഗിക്ക് ആവശ്യമായിരുന്ന അയണ്‍ സുക്രോസ് (Iron Sucrose) ഇഞ്ചക്ഷന് പകരം ഐ.ഡി.ആര്‍.വി. (IDRV) ഇഞ്ചക്ഷന്‍ കുറിച്ചു നല്‍കിയതായി അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.

ഗര്‍ഭിണിയായ രോഗിക്ക് മരുന്ന് നിര്‍ദേശിക്കുന്നതില്‍ അതീവ ജാഗ്രത പാലിക്കേണ്ടിടത്ത് ഉണ്ടായത് ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഉത്തരവില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായ ഡോ. അനൂപ് കെയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി എടുത്തത്. പരാതിയും അന്വേഷണ റിപ്പോര്‍ട്ടുകളും പരിശോധിച്ച ശേഷമാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

An assistant surgeon at Panamaram Community Health Centre in Wayanad has been suspended after a complaint that a pregnant woman was given the wrong injection. The inquiry found that Iron Sucrose was prescribed instead of IDRV, citing serious negligence and dereliction of duty.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390044/panamaram-injection-complaint-surgeon-suspended)