---
title: "ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഡാഷ്ബോർഡ്; പരാതികൾ ഇനി ഡിജിറ്റലായി നിരീക്ഷിക്കും, എച്ച്.എം ആക്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല"
english_title: "Special Dashboard in Home Minister's Office; Complaints to Be Monitored Digitally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390026/home-minister-office-dashboard-complaints-digital-monitoring"
published_at: "2026-11-03T12:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae98963e3f96_home-minister-office-dashboard-complaints-digital-monitoring.jpg"
keywords: ["KeralaPolice", "DigitalGovernance", "PublicComplaints", "HomeMinister", "Transparency"]
---

# ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഡാഷ്ബോർഡ്; പരാതികൾ ഇനി ഡിജിറ്റലായി നിരീക്ഷിക്കും, എച്ച്.എം ആക്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** തിരുവനന്തപുരം: കേരള പൊലീസിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി പുതിയ എച്ച്.എം ആക്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊതുജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം ഉറപ്പാക്കുന്നതിനായി രൂപവത്കരിച്ച ഡിജിറ്റൽ സംവിധാനമാണിത്. ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

## Article Content

തിരുവനന്തപുരം: കേരള പൊലീസിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി പുതിയ എച്ച്.എം ആക്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊതുജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം ഉറപ്പാക്കുന്നതിനായി രൂപവത്കരിച്ച ഡിജിറ്റൽ സംവിധാനമാണിത്. ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളും മറ്റും ഈ സംവിധാനത്തിലൂടെ ഉടനടി രജിസ്റ്റർ ചെയ്യാം. പരാതിയിന്മേൽ സ്വീകരിച്ച തുടർനടപടികളും തീരുമാനങ്ങളും പരാതിക്കാരനെ കൃത്യമായി അറിയിക്കും.

ഇതോടൊപ്പം പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതിയുടെ നിലവിലെ സ്ഥിതിഗതികൾ വേഗത്തിൽ അറിയാൻ കഴിയും. ഇതിനൊപ്പം നടപ്പിലാക്കുന്ന ‘HOMeS’ പദ്ധതിയിലൂടെ മന്ത്രിയുടെ ഓഫീസിൽ ഒരു പ്രത്യേക ഡാഷ്ബോർഡ് തയ്യാറാക്കും.

സംസ്ഥാനത്തെ തിരോധാന കേസുകൾ, തട്ടിപ്പ് കേസുകൾ തുടങ്ങിയവയുടെ തത്സമയ വിവരങ്ങൾ ഇതിലൂടെ നിരീക്ഷിക്കാനും വിലയിരുത്താനും സാധിക്കും.

കേസ് അന്വേഷണങ്ങളുടെ പുരോഗതിയും വകുപ്പിന്റെ ഏകോപനവും മെച്ചപ്പെടുത്താൻ മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കുകയെന്നും, പൊലീസിന്റെ ഔദ്യോഗിക അന്വേഷണങ്ങളിൽ യാതൊരുവിധ ഇടപെടലുകളും ഈ സംവിധാനം വഴി ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Kerala Home Minister Ramesh Chennithala inaugurated a new digital system aimed at improving transparency and speeding up redressal of public complaints. The HOMeS initiative will also create a special dashboard in the minister’s office to monitor cases such as missing-person and fraud complaints in real time.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390026/home-minister-office-dashboard-complaints-digital-monitoring)