---
title: "10 മിനിറ്റിൽ എത്താമെന്ന് പറഞ്ഞു, ഫോണിൽ അപ്പോൾ കിതപ്പുണ്ടായിരുന്നു...; കസ്റ്റഡിയിലെടുത്ത 17-കാരനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ചയെന്ന് അഭിറാമിന്റെ പിതാവ്"
english_title: "Abhiram Murder Case: Father Says Police Error Let 17-Year-Old Go Free"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390012/abhiram-murder-case-police-lapse"
published_at: "2026-11-03T11:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae97bcfe18a2_abhiram-murder-case-police-lapse.jpg"
keywords: ["AbhiramMurderCase", "KeralaPolice", "CrimeInvestigation", "MinorAccused", "Thiruvananthapuram"]
---

# 10 മിനിറ്റിൽ എത്താമെന്ന് പറഞ്ഞു, ഫോണിൽ അപ്പോൾ കിതപ്പുണ്ടായിരുന്നു...; കസ്റ്റഡിയിലെടുത്ത 17-കാരനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ചയെന്ന് അഭിറാമിന്റെ പിതാവ്

> **Lead Summary:** **തിരുവനന്തപുരം: **ശ്രീകാര്യം അഭിറാം വധക്കേസിൽ അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് പെൺകുട്ടിയുടെ പിതാവ് മധു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ആദ്യദിവസം കസ്റ്റഡിയിലെടുത്ത 17-കാരനെ പൊലീസ് കൃത്യമായി ചോദ്യം ചെയ്യാതെ വിട്ടയച്ചതാണ് വീഴ്ചയെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സമയം പ്രതി തെളിവുകൾ നശിപ്പിച്ചിട്ടുണ്ടാകാമെന്നും മധു ആരോപിച്ചു. അഭിറാം പെൺകുട്ടിക്ക് മെസ്സേജുകൾ അയച്ചിരുന്നുവെങ്കിലും മോശമായതൊന്നും അയച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം: **ശ്രീകാര്യം അഭിറാം വധക്കേസിൽ അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് പെൺകുട്ടിയുടെ പിതാവ് മധു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ആദ്യദിവസം കസ്റ്റഡിയിലെടുത്ത 17-കാരനെ പൊലീസ് കൃത്യമായി ചോദ്യം ചെയ്യാതെ വിട്ടയച്ചതാണ് വീഴ്ചയെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സമയം പ്രതി തെളിവുകൾ നശിപ്പിച്ചിട്ടുണ്ടാകാമെന്നും മധു ആരോപിച്ചു. അഭിറാം പെൺകുട്ടിക്ക് മെസ്സേജുകൾ അയച്ചിരുന്നുവെങ്കിലും മോശമായതൊന്നും അയച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

**സംഭവത്തെക്കുറിച്ച് പിതാവ് മധു പറയുന്നത്:**

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെ അഭിറാം വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം നാല് മണിക്ക് ഒരു കല്യാണ റിസപ്ഷൻ ഉള്ളതിനാൽ വേഗം തിരിച്ചെത്താൻ പറഞ്ഞിരുന്നു. നാല് മണിയായിട്ടും കാണാതായപ്പോൾ ഫോണിൽ വിളിച്ചു. പത്ത് മിനിറ്റിൽ എത്താമെന്ന് അവൻ പറഞ്ഞെങ്കിലും നല്ലതുപോലെ കിതയ്ക്കുന്നുണ്ടായിരുന്നു. പിന്നീട് ഫോൺ എടുത്തതുമില്ല. മഴയായതുകൊണ്ട് എവിടെയെങ്കിലും കയറി നിന്നതാകുമെന്നാണ് കരുതിയത്. രാത്രി 9.30 കഴിഞ്ഞിട്ടും വരാത്തതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ അവൻ പിന്നീട് അറസ്റ്റിലായ 17-കാരന്റെ വീട്ടിലേക്കാണ് പോയതെന്ന് അറിഞ്ഞു. ആ വീട്ടിൽ വിളിച്ചപ്പോൾ, ഉച്ചയ്ക്ക് ശേഷം അവനെ കണ്ടിട്ടില്ലെന്നും ഒരു പെൺകുട്ടി പാങ്ങപ്പാറയിലേക്ക് വരാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് അവൻ പോയതെന്നുമാണ് മറുപടി ലഭിച്ചത്. തുടർന്ന് ആ പെൺകുട്ടിയുടെ നമ്പർ വാങ്ങി വിളിച്ചെങ്കിലും അഭിറാമിനെ തനിക്ക് അറിയുകപോലുമില്ലെന്നായിരുന്നു അവളുടെ മറുപടി.

അന്ന് രാത്രി തന്നെ പൊലീസ് 17-കാരനെ സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും ലാഘവത്തോടെ ചോദ്യം ചെയ്ത് വിട്ടയക്കുകയാണുണ്ടായത്. പിറ്റേദിവസം പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തി. തുടർന്ന് സ്റ്റേഷനിൽ വെച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് 17-കാരനുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് വ്യക്തമായത്.

ഇതിനുശേഷമാണ് പൊലീസ് 17-കാരനെ വീണ്ടും വിളിപ്പിച്ചു ചോദ്യം ചെയ്തതും അവൻ കുറ്റം സമ്മതിച്ചതും. അവന്റെ വിവരമനുസരിച്ച് പാങ്ങപ്പാറയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിൽ പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

17-കാരന് പുറമെ മണക്കാട് സ്വദേശിനി അനന്ത, ശ്രീകാര്യം സ്വദേശി ഉമർ എന്നിവരാണ് അറസ്റ്റിലായത്. അഭിറാമിനെ താനാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് മുഖ്യപ്രതിയായ 17-കാരൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം അഭിറാമിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

In the Abhiram murder case in Sreekaryam, the victim’s father Madhu alleged that the police made a serious lapse by releasing a 17-year-old suspect without proper questioning on the first day. He said the delay may have allowed crucial evidence to be destroyed, while police later arrested three people, including the minor, after he confessed to the killing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390012/abhiram-murder-case-police-lapse)