---
title: "നിമിഷനേരം കൊണ്ട് എല്ലാം അവസാനിച്ചു! കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം: ദമ്പതികൾക്ക് ദാരുണാന്ത്യം"
english_title: "Couple Killed as Car Hits Divider and Overturns in Telangana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390003/car-hits-divider-overturns-couple-killed"
published_at: "2026-11-03T10:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae96d29d7745_car-hits-divider-overturns-couple-killed.jpg"
keywords: ["TelanganaAccident", "CarCrash", "RoadSafety", "Sangareddy", "PoliceInvestigation"]
---

# നിമിഷനേരം കൊണ്ട് എല്ലാം അവസാനിച്ചു! കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം: ദമ്പതികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **തെലങ്കാന: ** സംഗറെഡ്ഡി ജില്ലയിലുണ്ടായ ഭയാനകമായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. രംഗറെഡ്ഡി ജില്ലയിലെ ശങ്കർപള്ളി ഗാജുലഗുഡെം സ്വദേശികളായ യെല്ലകൊണ്ട നരസിംഹുലു , ഭാര്യ മൗനിക എന്നിവരാണ് മരിച്ചത്. സംഗറെഡ്ഡി കാണ്ടി ക്രോസ് റോഡിന് സമീപം അർദ്ധരാത്രിയായിരുന്നു സംഭവം.

## Article Content

**തെലങ്കാന: ** സംഗറെഡ്ഡി ജില്ലയിലുണ്ടായ ഭയാനകമായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. രംഗറെഡ്ഡി ജില്ലയിലെ ശങ്കർപള്ളി ഗാജുലഗുഡെം സ്വദേശികളായ യെല്ലകൊണ്ട നരസിംഹുലു , ഭാര്യ മൗനിക എന്നിവരാണ് മരിച്ചത്. സംഗറെഡ്ഡി കാണ്ടി ക്രോസ് റോഡിന് സമീപം അർദ്ധരാത്രിയായിരുന്നു സംഭവം.

ശങ്കർപള്ളിയിൽ നിന്ന് സംഗറെഡ്ഡിയിലേക്ക് ഫോർഡ് കാറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾ കാണ്ടി ഗ്രാമാതിർത്തിയിലെത്തിയപ്പോൾ വാഹനം നിയന്ത്രണം വിടുകയായിരുന്നു. അമിതവേഗതയിലായിരുന്ന കാർ റോഡിന്റെ സെൻട്രൽ ഡിവൈഡറിലേക്ക് ശക്തമായി ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാറിനുള്ളിൽ കുടുങ്ങി ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

കാർ ഡിവൈഡറിലിടിച്ച് പലതവണ മറിയുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. അമിതവേഗതയോ, ഡ്രൈവർ ഉറങ്ങിപ്പോയതോ, അതോ സാങ്കേതിക തകരാറോ ആണ് അപകടത്തിന് കാരm എന്നറിയാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A couple from Shankarpally in Telangana died after their car lost control and hit a central divider near Kandi Cross Road in Sangareddy district late at night. The impact caused the vehicle to overturn, trapping the occupants inside; police have launched an investigation into possible speeding, driver fatigue, or a mechanical fault.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390003/car-hits-divider-overturns-couple-killed)