---
title: "സ്വർണം ആവശ്യപ്പെട്ട് നിരന്തരം പീഡനം; യുവതിയെ ഭർത്താവിന്റെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, ഒളിവിൽ പോയ ഭർത്താവിനും കുടുംബത്തിനുമായി തിരച്ചിൽ ഊർജിതം"
english_title: "Woman Found Dead at Husband’s House After Alleged Dowry Harassment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390000/woman-found-dead-after-dowry-harassment-pune-new"
published_at: "2026-11-03T10:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae968edc710d_woman-found-dead-after-dowry-harassment-pune.jpg"
keywords: ["DowryHarassment", "PuneNews", "DomesticViolence", "MaharashtraPolice", "WomenSafety"]
---

# സ്വർണം ആവശ്യപ്പെട്ട് നിരന്തരം പീഡനം; യുവതിയെ ഭർത്താവിന്റെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, ഒളിവിൽ പോയ ഭർത്താവിനും കുടുംബത്തിനുമായി തിരച്ചിൽ ഊർജിതം

> **Lead Summary:** **പൂണെ: **മഹാരാഷ്ട്രയിലെ പൂണെയിൽ മുപ്പത്തിമൂന്നുകാരിയെ ഭർത്താവിന്റെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനും കുടുംബത്തിനുമായി തിരച്ചിൽ ഊർജിതം. ഖേദ് ശിവപുരിലെ 'നക്ഷത്ര പാലസ്' ഉടമകളുടെ മകളായ പായൽ അക്ഷയ് സാംബ്രെയാണ് മരിച്ചത്. പൂണെ മുകുന്ദ് നഗറിലെ തെക്കൻ പൂണെയിലുള്ള ഭർതൃപിതാവിന്റെ 'സാംബ്രെ പാലസ്' ഓഡിറ്റോറിയത്തിന് പിന്നിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**പൂണെ: **മഹാരാഷ്ട്രയിലെ പൂണെയിൽ മുപ്പത്തിമൂന്നുകാരിയെ ഭർത്താവിന്റെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനും കുടുംബത്തിനുമായി തിരച്ചിൽ ഊർജിതം. ഖേദ് ശിവപുരിലെ 'നക്ഷത്ര പാലസ്' ഉടമകളുടെ മകളായ പായൽ അക്ഷയ് സാംബ്രെയാണ് മരിച്ചത്. പൂണെ മുകുന്ദ് നഗറിലെ തെക്കൻ പൂണെയിലുള്ള ഭർതൃപിതാവിന്റെ 'സാംബ്രെ പാലസ്' ഓഡിറ്റോറിയത്തിന് പിന്നിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ 11 മണിയോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ കല്യാണ മണ്ഡപം അടിച്ചുതകർത്തു. മരണവാർത്തയറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ ബന്ധുക്കളാണ് വിപുലമായ രീതിയിൽ പരിപാടികൾ നടക്കാറുള്ള ഓഡിറ്റോറിയത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

ആറു വർഷം മുമ്പ് ഏറെ വിപുലമായ രീതിയിലായിരുന്നു പായലിന്റെ വിവാഹം നടന്നത്. ഇവർക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്. ഭർതൃവീട്ടുകാർ പായലിനോട് നിരന്തരം കൂടുതൽ സ്വർണം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും സമ്മർദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം പാലിക്കാനുമായി പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

A 33-year-old woman was found dead inside her husband’s house in Pune, Maharashtra, after alleged harassment over demands for more gold. Her relatives accused the husband’s family of mental and physical abuse, while police launched a search for the absconding family members.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390000/woman-found-dead-after-dowry-harassment-pune-new)