---
title: "സ്കൂളിൽ പോകാൻ കുട്ടി മടിച്ചു, കാര്യം തിരക്കിയ വീട്ടുകാർ ഞെട്ടി! നാദാപുരം വളയത്ത് പതിനാറുകാരനെതിരെ പീഡനം; ആറുപേർക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു"
english_title: "Teen Abuse Case in Nadapuram: Six Booked Under POCSO After Boy Refuses School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389996/nadapuram-teen-abuse-pocso-case"
published_at: "2026-11-03T09:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae960ad71d4d_nadapuram-teen-abuse-pocso-case.jpg"
keywords: ["POCSOCase", "KeralaCrime", "Nadapuram", "ChildAbuse", "PoliceCase"]
---

# സ്കൂളിൽ പോകാൻ കുട്ടി മടിച്ചു, കാര്യം തിരക്കിയ വീട്ടുകാർ ഞെട്ടി! നാദാപുരം വളയത്ത് പതിനാറുകാരനെതിരെ പീഡനം; ആറുപേർക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

> **Lead Summary:** **കോഴിക്കോട്: **നാദാപുരം വളയത്ത് പതിനാറുകാരനെതിരെ പീഡനം. സംഭവത്തിൽ ആറുപേർക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി വളയം പോലീസ് കേസെടുത്തു. വളയം പുളിയാവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാറുകാരനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കി എന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി.

## Article Content

**കോഴിക്കോട്: **നാദാപുരം വളയത്ത് പതിനാറുകാരനെതിരെ പീഡനം. സംഭവത്തിൽ ആറുപേർക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി വളയം പോലീസ് കേസെടുത്തു. വളയം പുളിയാവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാറുകാരനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കി എന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി.

സ്കൂളിൽ പോകാൻ കുട്ടി തുടർച്ചയായി മടി കാണിച്ചതിനെത്തുടർന്ന് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കേസിൽ ഉൾപ്പെട്ട ആറു പ്രതികളും പ്രദേശത്തെ പ്രമുഖരാണെന്നാണ് വിവരങ്ങൾ. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നും പോലീസ് അറിയിച്ചു.

A 16-year-old boy in Nadapuram’s Valayam area was allegedly abused at multiple locations, prompting police to register a POCSO case against six people. The matter came to light after the child repeatedly refused to go to school and his family questioned him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389996/nadapuram-teen-abuse-pocso-case)