---
title: "ഇൻസ്റ്റഗ്രാമിൽ കെണിയൊരുക്കി ബെൽറ്റ് മുറുക്കി കൊന്നു! ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം: സഹപാഠി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ"
english_title: "Plus One Student Killed After Instagram Trap; Three Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389995/instagram-trap-student-murder-three-arrested"
published_at: "2026-11-03T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae95c273a5f6_instagram-trap-student-murder-three-arrested.jpg"
keywords: ["InstagramTrap", "StudentMurder", "KeralaPolice", "SreekaryamCase", "CyberInvestigation"]
---

# ഇൻസ്റ്റഗ്രാമിൽ കെണിയൊരുക്കി ബെൽറ്റ് മുറുക്കി കൊന്നു! ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം: സഹപാഠി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **കഴക്കൂട്ടം: ** ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ ദാരുണ സംഭവത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയ്‌നിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ മധുവിന്റെയും ധർമജയുടെയും മകനായ അഭിറാമാണ് കൊല്ലപ്പെട്ടത്.

## Article Content

**കഴക്കൂട്ടം: ** ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ ദാരുണ സംഭവത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയ്‌നിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ മധുവിന്റെയും ധർമജയുടെയും മകനായ അഭിറാമാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ശ്രീകാര്യം സ്വദേശി ഉമർ (23), അഭിരാമിന്റെ സഹപാഠിയായ 16-കാരി, പ്രായപൂർത്തിയാകാത്ത 17-കാരൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാങ്ങപ്പാറ പേരൂർ അങ്കണവാടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് ചാക്കിൽ കെട്ടി കരിയില കൊണ്ടു മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച പകൽ മൂന്ന് മണിയോടെ സുഹൃത്തുക്കൾ വിളിക്കുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ അഭിറാം രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പിതാവ് മധു ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെക്കുറിച്ച് സൂചന ലഭിക്കുന്നത്.

പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡിയിലൂടെ ചാറ്റ് ചെയ്ത് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

17-കാരൻ കൊലപാതകക്കുറ്റം സമ്മതിച്ചിട്ടുണ്ട്. മൃതദേഹം മറവുചെയ്യാനാണ് തന്നെ വിളിച്ചുവരുത്തിയതെന്നാണ് നിരവധി കേസുകളിൽ പ്രതിയായ ഉമറിന്റെ മൊഴി. അഭിറാമിന്റെ മറ്റൊരു സുഹൃത്തിനെയും സംഘം ലക്ഷ്യമിട്ടിരുന്നതായും അവരെ ഫോണിൽ വിളിച്ച് വരുത്താൻ ശ്രമിച്ചെങ്കിലും അപകടം മനസ്സിലാക്കി എത്താതിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അഭിറാമിന്റെ അമ്മയും സഹോദരിയും ഗൾഫിലാണ്.

A Plus One student from Sreekaryam, Abhiram, was found dead in a sack in an abandoned plot after being allegedly lured through Instagram. Police arrested three people, including a 23-year-old man, a 16-year-old girl and a 17-year-old boy, in connection with the murder.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389995/instagram-trap-student-murder-three-arrested)