---
title: "വിവാഹ സൽക്കാരത്തിനിടെ ദുരന്തം; അലങ്കാരദീപത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു"
english_title: "Student Dies of Electrocution During Wedding Reception"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389992/student-dies-electrocution-wedding-reception-new"
published_at: "2026-11-03T09:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae957d7f063a_student-dies-electrocution-wedding-reception-new.jpg"
keywords: ["Electrocution", "WeddingReception", "Parassala", "StudentDeath", "KeralaNews"]
---

# വിവാഹ സൽക്കാരത്തിനിടെ ദുരന്തം; അലങ്കാരദീപത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

> **Lead Summary:** **പാറശാല: **വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ അലങ്കാരദീപത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി ദാരുണമായി മരിച്ചു. പാറശാല പവതിയാൻവിള ആശാരിവിള വീട്ടിൽ അരുൺകുമാറിന്റെയും ഷിബയുടെയും മകൻ അഭിനവ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7:30-ഓടെയായിരുന്നു സംഭവം.

## Article Content

**പാറശാല: **വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ അലങ്കാരദീപത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി ദാരുണമായി മരിച്ചു. പാറശാല പവതിയാൻവിള ആശാരിവിള വീട്ടിൽ അരുൺകുമാറിന്റെയും ഷിബയുടെയും മകൻ അഭിനവ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7:30-ഓടെയായിരുന്നു സംഭവം.

ചെങ്കൽ തോട്ടിൻകരയ്ക്കു സമീപമുള്ള വിവാഹമണ്ഡപത്തിൽ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അഭിനവ്. ഇതിനിടയിലാണ് മണ്ഡപത്തിൽ സജ്ജീകരിച്ചിരുന്ന അലങ്കാരദീപത്തിന്റെ വയറിൽ നിന്നും കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാറശാല ഗവ. ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്. സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിനയയാണ് സഹോദരി.

A 14-year-old student, Abhinav, died after receiving an electric shock from a decorative light wire at a wedding reception near Chenkal Thottinkara in Parassala on Monday night. He was rushed to a private hospital in Parassala, but could not be saved. Police have registered a case and launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389992/student-dies-electrocution-wedding-reception-new)