---
title: "മന്ത്രിയുടെ നിർദേശം മറികടന്നോ? മദ്യനയം വരുംമുമ്പേ രണ്ട് ബാർ ലൈസൻസുകൾ കൂടി; എക്സൈസ് വകുപ്പിന്റെ നടപടിയിൽ പുതിയ വിവാദം"
english_title: "Two More Bar Licences Issued Before New Liquor Policy, Triggering Fresh Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389991/two-bar-licences-new-liquor-policy"
published_at: "2026-11-03T09:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9592da4a7b_two-bar-licences-new-liquor-policy.jpg"
keywords: ["ExciseDepartment", "LiquorPolicy", "BarLicence", "KeralaNews", "VigilanceProbe"]
---

# മന്ത്രിയുടെ നിർദേശം മറികടന്നോ? മദ്യനയം വരുംമുമ്പേ രണ്ട് ബാർ ലൈസൻസുകൾ കൂടി; എക്സൈസ് വകുപ്പിന്റെ നടപടിയിൽ പുതിയ വിവാദം

> **Lead Summary:** തിരുവനന്തപുരം: സർക്കാരും മന്ത്രിയും അറിയാതെ പുതുക്കലിന് പുറമെ പുതിയ ബാറുകൾക്കും ലൈസൻസ് നൽകി എക്സൈസ് വകുപ്പ്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ 'ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ്' എന്ന കമ്പനിക്ക് രണ്ട് FL-7 ലോഞ്ച് ബാർ ലൈസൻസുകളാണ് അനുവദിച്ചത്. മദ്യനയം വരും വരെ ലൈസൻസ് നൽകില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ വാദം.

## Article Content

തിരുവനന്തപുരം: സർക്കാരും മന്ത്രിയും അറിയാതെ പുതുക്കലിന് പുറമെ പുതിയ ബാറുകൾക്കും ലൈസൻസ് നൽകി എക്സൈസ് വകുപ്പ്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ 'ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ്' എന്ന കമ്പനിക്ക് രണ്ട് FL-7 ലോഞ്ച് ബാർ ലൈസൻസുകളാണ് അനുവദിച്ചത്. മദ്യനയം വരും വരെ ലൈസൻസ് നൽകില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ വാദം.

2026 ജൂൺ 22നാണ് ലൈസൻസ് അനുവദിച്ചുകൊണ്ട് എക്സൈസ് കമ്മീഷണർ സാംബശിവറാവു ഉത്തരവ് ഇറക്കിയത്. രണ്ട് ലൈസൻസുകളും അനുവദിച്ചത് ഓരോ മിനിറ്റിന്റെ ഇടവേളയിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു.

ബാർ ലൈസൻസ് പുതുക്കി നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർമാരിൽ നിന്ന് എടുത്തുമാറ്റാനുള്ള നിർദേശം മന്ത്രി നൽകിയിരുന്നു.

എക്സൈസ് കമ്മീഷണർമാരുടെ ഇത്തരം നടപടികളിൽ അഴിമതി ആരോപണം ഉൾപ്പെടെയുണ്ടെന്നും വിജിലൻസ് കേസിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും ബാറുകൾക്ക് മദ്യം വിളമ്പാനുള്ള ലൈസൻസ് ഇനി നൽകുന്നുണ്ടെങ്കിൽ അത് യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം വന്നതിന് ശേഷം മാത്രമേ ഉണ്ടാകൂ എന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാൽ ഇതിനെല്ലാം വിഭിന്നമായിട്ടാണ് എക്സൈസ് കമ്മീഷണർ സാംബശിവറാവു രണ്ട് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ സാംബശിവറാവുവിനും മാറ്റം നൽകിയിട്ടുണ്ടായിരുന്നു. മന്ത്രിയുമായുള്ള കടുത്ത അഭിപ്രായഭിന്നതയെ തുടർന്നാണ് മാറ്റം.

The Excise Department has come under fresh scrutiny after issuing two FL-7 lounge bar licences at Nedumbassery airport before the state’s new liquor policy was announced. The move appears to contradict the Excise Minister’s directive that no fresh licences should be granted until the new policy is in place.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389991/two-bar-licences-new-liquor-policy)