---
title: "സയ്യിദ് അലി ബാഫഖി തങ്ങളുടെ മരണം: കൊയിലാണ്ടി നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി"
english_title: "Holiday Tomorrow in Koyilandy Municipality Area After Syed Ali Bafaqi Thangal’s Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389970/koyilandy-municipality-holiday-after-thangal-death"
published_at: "2026-11-03T06:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae931c26d984_koyilandy-municipality-holiday-after-thangal-death.jpg"
keywords: ["KozhikodeNews", "Koyilandy", "EducationHoliday", "TrafficRestrictions", "Samastha", "Syed Ali Bafaqi Thangal"]
---

# സയ്യിദ് അലി ബാഫഖി തങ്ങളുടെ മരണം: കൊയിലാണ്ടി നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

> **Lead Summary:** കോഴിക്കോട് : കൊയിലാണ്ടി നഗരസഭാ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ.

## Article Content

കോഴിക്കോട് : കൊയിലാണ്ടി നഗരസഭാ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ തിരക്കും അതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ടൗണിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും കണക്കിലെടുത്താണ് നാളെ അവധി പ്രഖ്യാപിച്ചത്.

കൊയിലാണ്ടി നഗരസഭാ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഐ.എ.എസ്. അവധി പ്രഖ്യാപിച്ചത്.

ടൗണിലെ തിരക്കുമൂലം വിദ്യാർത്ഥികൾക്ക് ഉണ്ടാകാനിടയുള്ള യാത്രാബുദ്ധിമുട്ട് പരിഗണിച്ചാണ് അവധി നൽകുന്നത്. അതിനാൽ അധ്യയന നഷ്ടം ഒഴിവാക്കാൻ നാളെ സമാന്തരമായി ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അവ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഏറെകാലമായി മർക്കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവി വഹിച്ചിരുന്ന അലി ബാഫഖി തങ്ങൾ എ.പി. വിഭാഗം സുന്നി പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റാണ്. നിരവധി മഹല്ലുകളുടെ ഖാളി സ്ഥാനവും വഹിക്കുന്നു. കേരളത്തിലെ പ്രമുഖ തങ്ങൾ തറവാടായ ബാഫഖി കുടുംബത്തിൽ അഹ്‌മദ്‌ ബാഫഖി-ശരീഫ നഫീസ ബീവി എന്നിവരുടെ മകനായി 1938-ലാണ് ജനനം.

1988-ൽ സമസ്ത പിളർന്നതിനു പിറകെ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കൊപ്പം ചേർന്നവരിൽ പ്രമുഖനാണ് അലി ബാഫഖി തങ്ങൾ. കഴിഞ്ഞ അര നൂറ്റാണ്ടായി എ.പി. സുന്നി പോഷക സംഘടനകളുടെയും നേതൃരംഗത്ത് സജീവമാണ് തങ്ങൾ.

The Kozhikode district collector has declared a holiday for all educational institutions, including professional colleges, in the Koyilandy municipality area on November 3, 2026. The decision was taken in view of the large turnout expected for the funeral-related gatherings of Samastha vice president and Markaz president Syed Ali Bafaqi Thangal, along with traffic restrictions in the town. Online classes have been advised to make up for the academic loss, while previously scheduled examinations will be held as planned.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389970/koyilandy-municipality-holiday-after-thangal-death)