---
title: "നാടിനെ നടുക്കിയ 17കാരന്റെ കൊലപാതകം: 'തെളിവുകൾ ലഭിച്ചിട്ടും തെരച്ചിൽ വൈകി, പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നു'- ശ്രീകാര്യം പൊലീസിനെതിരെ കുടുംബം രംഗത്ത്"
english_title: "17-Year-Old’s Murder: Family Alleges Police Delay Despite Key Evidence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389968/sreekaryam-teen-murder-police-delay"
published_at: "2026-11-03T06:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae92c4d0f0f9_sreekaryam-teen-murder-police-delay.jpg"
keywords: ["KeralaCrime", "Abhiram Murder", "Thiruvananthapuram", "MurderCase", "PoliceInvestigation", "TeenCrime"]
---

# നാടിനെ നടുക്കിയ 17കാരന്റെ കൊലപാതകം: 'തെളിവുകൾ ലഭിച്ചിട്ടും തെരച്ചിൽ വൈകി, പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നു'- ശ്രീകാര്യം പൊലീസിനെതിരെ കുടുംബം രംഗത്ത്

> **Lead Summary:** തിരുവനന്തപുരം: ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീകാര്യം പാങ്ങപ്പാറ സ്വദേശി അഭിരാമാണ് കൊല്ലപ്പെട്ടത്.

## Article Content

തിരുവനന്തപുരം: ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീകാര്യം പാങ്ങപ്പാറ സ്വദേശി അഭിരാമാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച മുതൽ അഭിരാമിനെ കാണാതായിരുന്നു. സംഭവത്തിൽ പൊലീസിന് വീഴ്ചയെന്ന് അഭിരാമിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ് ഇടപെടാൻ വൈകിയെന്നാണ് ആക്ഷേപം. പ്രതികളുമായി തെളിവെടുപ്പിന് പോയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്താണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്. കേസിൽ നിലവിൽ രണ്ട് പ്രതികളാണുള്ളത്. കേസിൽ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പതിനേഴുകാരനും ഉമർ എന്നയാളുമാണ് പ്രതികൾ. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കുന്നു.

നേരിട്ട് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ഇവരുടെ മൊഴി. പെൺകുട്ടിയുടെ പങ്ക് അന്വേഷിക്കുകയാണ്. നിലവിൽ പെൺകുട്ടിയും കസ്റ്റഡിയിലാണുള്ളത്. പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ നടന്ന കൊലപാതകമാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഉമർ ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ്.

അതുപോലെ തന്നെ പ്രതിയായ ആൺകുട്ടി നേരത്തെ മോഷണക്കേസിൽ ഉൾപ്പെട്ടിരുന്ന ആളാണ്. എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും കൃത്യമായ വിവരം പൊലീസ് നൽകുന്നില്ലെന്നും മരിച്ച അഭിരാമിന്റെ ബന്ധു ശ്രീജിത്ത് പറഞ്ഞു. പ്രതിയെ ഇന്നലെ പിടികൂടിയെങ്കിലും വിട്ടയച്ചു.

തുടർന്ന് രാവിലെ വിളിച്ചു വരുത്തുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പരാതിയില്ല. തെളിവുകൾ ലഭിച്ചത് കൊണ്ടല്ലേ ഇന്നലെ പോലീസ് പ്രതിയെ പിടികൂടിയത്? തുടർന്ന് ചോദ്യം ചെയ്തിരുന്നെങ്കിൽ അഭിരാമിനെ ചിലപ്പോൾ രക്ഷിക്കാമായിരുന്നു. ഉമറിനെ അറിയില്ല, കുട്ടിക്ക് പരിചയം ഉണ്ടോ എന്ന് അറിയില്ലെന്നും ബന്ധു പറഞ്ഞു.

The family of Abhiram, a 17-year-old found murdered and stuffed in a sack in Thiruvananthapuram’s Sreekaryam, has accused police of delaying action despite having leads. Police say two suspects, including Umar, have confessed and that the killing was linked to a relationship issue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389968/sreekaryam-teen-murder-police-delay)