---
title: "ഫോൺ വിളിക്കാൻ മാത്രം പ്ലാൻ വേണോ? ജിയോയുടെ ദീപാവലി സമ്മാനം; വിലകുറഞ്ഞ 4 പുതിയ കോളിംഗ് പ്ലാനുകൾ പുറത്തിറക്കി"
english_title: "Need a plan just for calls? Jio launches 4 new voice-only plans as Diwali gift"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389918/jio-launches-new-voice-only-plans"
published_at: "2026-11-02T16:42:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8706ae6191_jio-launches-new-voice-only-plans.jpg"
keywords: ["Jio", "VoicePlans", "Telecom", "TRAI", "DiwaliOffer"]
---

# ഫോൺ വിളിക്കാൻ മാത്രം പ്ലാൻ വേണോ? ജിയോയുടെ ദീപാവലി സമ്മാനം; വിലകുറഞ്ഞ 4 പുതിയ കോളിംഗ് പ്ലാനുകൾ പുറത്തിറക്കി

> **Lead Summary:** **ന്യൂഡൽഹി: ** ഫോൺ കോളുകൾക്ക് മാത്രം മൊബൈൽ ഉപയോഗിക്കുന്ന വരിക്കാർക്കായി ദീപാവലി സമ്മാനമായി കുറഞ്ഞ നിരക്കിലുള്ള പുതിയ വോയിസ് കോളിംഗ് പ്ലാനുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. പ്രധാനമായും മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ഈ നാല് പുതിയ ബജറ്റ് സൗഹൃദ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

## Article Content

**ന്യൂഡൽഹി: ** ഫോൺ കോളുകൾക്ക് മാത്രം മൊബൈൽ ഉപയോഗിക്കുന്ന വരിക്കാർക്കായി ദീപാവലി സമ്മാനമായി കുറഞ്ഞ നിരക്കിലുള്ള പുതിയ വോയിസ് കോളിംഗ് പ്ലാനുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. പ്രധാനമായും മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ ഈ നാല് പുതിയ ബജറ്റ് സൗഹൃദ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

**ജിയോ അവതരിപ്പിച്ച പുതിയ പ്ലാനുകൾ താഴെ പറയുന്നവയാണ്:**

₹147 പ്ലാൻ: 22 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും 300 എസ്.എം.എസും ലഭിക്കും. (പ്രതിദിന ചെലവ്: ₹6.68).

₹177 പ്ലാൻ: 28 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് കോളിംഗും 300 എസ്.എം.എസും ലഭ്യമാകും. (പ്രതിദിന ചെലവ്: ₹6.32).

₹196 പ്ലാൻ: 30 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലും അൺലിമിറ്റഡ് കോളിംഗും 300 എസ്.എം.എസും ലഭിക്കും. (പ്രതിദിന ചെലവ്: ₹6.53).

₹197 പ്ലാൻ: ഒരു കലണ്ടർ മാസത്തെ പൂർണ്ണ കാലാവധി (30 ദിവസമാണെങ്കിലും 31 ദിവസമാണെങ്കിലും) നൽകുന്ന ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിംഗും എസ്.എം.എസ് സേവനങ്ങളും ലഭിക്കും.

ഗ്രാമീണ മേഖലകളിലെയടക്കം വലിയൊരു വിഭാഗം ജനങ്ങൾ ഫോൺ വിളികൾക്ക് മാത്രമായി മൊബൈൽ ഉപയോഗിക്കുന്നത് കണക്കിലെടുത്ത്, ഡാറ്റ ഇല്ലാത്ത പ്രത്യേക വോയിസ് പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ടെലികോം കമ്പനികൾക്ക് മുൻപ് നിർദ്ദേശം നൽകിയിരുന്നു. നേരത്തെ ഭാരതി എയർടെല്ലും ഇത്തരം പ്ലാനുകൾ പുറത്തിറക്കിയിരുന്നു. ട്രായ് നിർദ്ദേശിച്ച സമയപരിധി പാലിച്ചാണ് ജിയോ ഇപ്പോൾ പുതിയ പ്ലാനുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്.

Reliance Jio has launched four new low-cost voice-only mobile plans aimed at users who mainly make calls and do not need mobile data. The plans, priced between ₹147 and ₹197, offer unlimited calling and SMS benefits in line with TRAI’s push for data-free voice packs.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389918/jio-launches-new-voice-only-plans)