---
title: "ഇതെങ്ങനെ സംഭവിച്ചു..! കൊല്ലത്ത് ലോട്ടറി വകുപ്പിന് വീഴ്ച? ഒരേ നമ്പറിൽ രണ്ട് സ്ത്രീ ശക്തി ടിക്കറ്റുകൾ; ഏജന്റ് പരാതി നൽകി"
english_title: "Lottery Department Under Scrutiny in Kollam After Duplicate Women Shakti Tickets"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389915/kollam-duplicate-lottery-tickets"
published_at: "2026-11-02T16:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae86c001a8d5_kollam-duplicate-lottery-tickets.jpg"
keywords: ["LotteryScam", "KollamNews", "WomenShakti", "KeralaLottery", "DuplicateTickets"]
---

# ഇതെങ്ങനെ സംഭവിച്ചു..! കൊല്ലത്ത് ലോട്ടറി വകുപ്പിന് വീഴ്ച? ഒരേ നമ്പറിൽ രണ്ട് സ്ത്രീ ശക്തി ടിക്കറ്റുകൾ; ഏജന്റ് പരാതി നൽകി

> **Lead Summary:** **കൊല്ലം: **സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി ലോട്ടറിയിൽ ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ വിതരണം ചെയ്തതായി പരാതി. കൊല്ലം ചെറുമൂടിൽ പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസി ഉടമയ്ക്കാണ് ഒരേ സീരിയലും നമ്പറുമുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചത്. കൊല്ലം ജില്ലാ ലോട്ടറി ഓഫീസിൽ നിന്നുമാണ് ഈ ടിക്കറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്.

## Article Content

**കൊല്ലം: **സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി ലോട്ടറിയിൽ ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ വിതരണം ചെയ്തതായി പരാതി. കൊല്ലം ചെറുമൂടിൽ പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസി ഉടമയ്ക്കാണ് ഒരേ സീരിയലും നമ്പറുമുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചത്. കൊല്ലം ജില്ലാ ലോട്ടറി ഓഫീസിൽ നിന്നുമാണ് ഈ ടിക്കറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്.

നറുക്കെടുപ്പ് നടക്കാനിരിക്കുന്ന SE 817746 എന്ന നമ്പറിലുള്ള ടിക്കറ്റുകളിലാണ് ഈ അപൂർവ്വ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച (30-ാം തീയതി) ജില്ലാ ലോട്ടറി ഓഫീസിൽ നിന്നും വാങ്ങിയ ടിക്കറ്റുകൾ മറ്റ് കച്ചവടക്കാർക്ക് നൽകാനായി ബിൽ അടിച്ചപ്പോഴാണ് ഒരേ നമ്പർ രണ്ട് ടിക്കറ്റുകളിലായി അച്ചടിച്ചിരിക്കുന്നത് ഏജന്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.

സംഭവം ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇത് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ ലോട്ടറി വകുപ്പിന് സാധിച്ചിട്ടില്ല. തുടർന്ന് ഏജൻസി ഉടമ ജില്ലാ ലോട്ടറി ഓഫീസർക്ക് ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ഏജന്റുമാരുടെയും പൊതുജനങ്ങളുടെയും ആവശ്യം.

A Kollam-based lottery agent has complained after receiving two Women Shakti tickets with the same serial number and ticket number from the district lottery office. The department has not yet offered a satisfactory explanation, and an official complaint has been filed seeking an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389915/kollam-duplicate-lottery-tickets)