---
title: "വ്രതകാല രുചി: ശബരിമല സ്വാമിമാർക്കായി സ്പെഷ്യൽ കിഴങ്ങുവർഗ്ഗ പുഴുക്ക് തയ്യാറാക്കാം"
english_title: "Fasting-Friendly Special Root Vegetable Puzhukku for Sabarimala Pilgrims"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389912/sabarimala-root-vegetable-puzhukku"
published_at: "2026-11-02T15:58:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8676342aec_sabarimala-root-vegetable-puzhukku.jpg"
keywords: ["Sabarimala", "FastingFood", "KeralaCuisine", "VegetarianRecipe", "TempleFood"]
---

# വ്രതകാല രുചി: ശബരിമല സ്വാമിമാർക്കായി സ്പെഷ്യൽ കിഴങ്ങുവർഗ്ഗ പുഴുക്ക് തയ്യാറാക്കാം

> **Lead Summary:** ** **ശബരിമല തീർത്ഥാടന കാലത്ത് വ്രതശുദ്ധിയോടെ കഴിയുന്ന അയ്യപ്പന്മാർക്ക് (സ്വാമിമാർക്ക്) കഴിക്കാൻ ഏറ്റവും അനുയോജ്യമായ, ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കി തയ്യാറാക്കുന്ന ഒരു നാടൻ കിഴങ്ങുവർഗ്ഗ പുഴുക്ക് പരിചയപ്പെടാം. ആരോഗ്യകരവും പോഷകസമ്പന്നവുമായ ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

## Article Content

** **ശബരിമല തീർത്ഥാടന കാലത്ത് വ്രതശുദ്ധിയോടെ കഴിയുന്ന അയ്യപ്പന്മാർക്ക് (സ്വാമിമാർക്ക്) കഴിക്കാൻ ഏറ്റവും അനുയോജ്യമായ, ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കി തയ്യാറാക്കുന്ന ഒരു നാടൻ കിഴങ്ങുവർഗ്ഗ പുഴുക്ക് പരിചയപ്പെടാം. ആരോഗ്യകരവും പോഷകസമ്പന്നവുമായ ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

**ആവശ്യമായ സാധനങ്ങൾ:**

കിഴങ്ങുവർഗ്ഗങ്ങൾ (ചെറുതായി അരിഞ്ഞത്):

ചേന - 1 കപ്പ്

മരച്ചീനി (കപ്പ) - 1 കപ്പ്

ചേമ്പ് - 1/2 കപ്പ്

കാച്ചിൽ / ഏത്തക്കായ - 1/2 കപ്പ്

ചെറുചേമ്പ് അല്ലെങ്കിൽ മധുരക്കിഴങ്ങ് - 1/2 കപ്പ്

മറ്റ് ചേരുവകൾ:

പച്ചപ്പയർ (വേവിച്ചത്) - 1/2 കപ്പ്

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

മുളകുപൊടി - 1/2 ടീസ്പൂൺ (ആവശ്യമെങ്കിൽ മാത്രം)

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

കറിവേപ്പില - 2 തണ്ട്

അരപ്പിന്:

തേങ്ങ ചിരകിയത് - 1 കപ്പ്

പച്ചമുളക് - 3-4 എണ്ണം (എരിവിനനുസരിച്ച്)

ജീരകം - 1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

**തയ്യാറാക്കുന്ന വിധം **

ആദ്യം, കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന കിഴങ്ങുവർഗ്ഗങ്ങൾ ഒരു പാത്രത്തിലോ കുക്കറിലോ എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം, മഞ്ഞൾപ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക (കുക്കറിലാണെങ്കിൽ 2 വിസിൽ മതിയാകും). ഇതിനിടയിൽ അരപ്പ് തയ്യാറാക്കാനായി ചിരകിയ തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞൾപ്പൊടി എന്നിവ മിക്സിയുടെ ചെറിയ ജാറിലിട്ട് വെള്ളം ചേർക്കാതെ ഒന്നൊതുക്കി (ചതച്ച്) എടുക്കുക.

കിഴങ്ങുകൾ നന്നായി വെന്ത് വെള്ളം വറ്റി വരുമ്പോൾ, മുൻകൂട്ടി വേവിച്ചു വെച്ചിരിക്കുന്ന പച്ചപ്പയർ ഇതിലേക്ക് ചേർത്ത് ഇളക്കുക. ശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന തേങ്ങാ അരപ്പ് വെന്ത കിഴങ്ങുകൾക്ക് മുകളിലിട്ട് മൂടിവെച്ച് 2-3 മിനിറ്റ് കുറഞ്ഞ തീയിൽ ആവി കയറ്റുക. ആവി വന്നതിനു ശേഷം തവി കൊണ്ട് കിഴങ്ങുകളും അരപ്പും നന്നായി ഉടച്ച് ഇളക്കി യോജിപ്പിച്ച് തീ കെടുക്കാവുന്നതാണ്.

അവസാനമായി, ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, അതിലേക്ക് കറിവേപ്പിലയും അല്പം ചിരകിയ തേങ്ങയും ചേർത്ത് മൂപ്പിച്ച് പുഴുക്കിലേക്ക് ഒഴിച്ച് നന്നായി ഇളക്കിയെടുത്താൽ സ്വാദിഷ്ടമായ സ്വാമിമാരുടെ സ്പെഷ്യൽ പുഴുക്ക് തയ്യാർ.

This article shares a traditional, fasting-friendly root vegetable puzhukku recipe for Sabarimala pilgrims, made without onion or garlic. It explains the ingredients and step-by-step method for preparing a nutritious, Kerala-style dish using mixed tubers, coconut paste, and a coconut oil tempering.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389912/sabarimala-root-vegetable-puzhukku)