---
title: "'പൂർണ്ണ ആരോഗ്യത്തോടെ പോയതാണ് മോൻ...'; സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പത്തുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "10-Year-Old Dies After Collapsing During School Race"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389897/school-race-boy-collapses-dies"
published_at: "2026-11-02T14:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae853eda17c2_school-race-boy-collapses-dies.jpg"
keywords: ["Muzaffarnagar", "SchoolRace", "HeartAttack", "StudentDeath", "UttarPradesh"]
---

# 'പൂർണ്ണ ആരോഗ്യത്തോടെ പോയതാണ് മോൻ...'; സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പത്തുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **മുസാഫർനഗർ: ** ഉത്തർപ്രദേശിലെ മുസാഫർനഗറിൽ സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പത്തുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോമ്പോസിറ്റ് സ്കൂളിൽ ശനിയാഴ്ച സംഘടിപ്പിച്ച കായികമേളയ്ക്കിടെയാണ് സംഭവം.

## Article Content

**മുസാഫർനഗർ: ** ഉത്തർപ്രദേശിലെ മുസാഫർനഗറിൽ സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പത്തുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോമ്പോസിറ്റ് സ്കൂളിൽ ശനിയാഴ്ച സംഘടിപ്പിച്ച കായികമേളയ്ക്കിടെയാണ് സംഭവം.

നാലാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി, ഓട്ടമത്സരത്തിന്റെ പകുതിയെത്തിയപ്പോൾ പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സ്കൂൾ അധികൃതർ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. അവിടെ എത്തിച്ചു പരിശോധിച്ചപ്പോഴേക്കും കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മരണകാരണം ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

മകൻ പൂർണ്ണ ആരോഗ്യവാനായാണ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും മുൻപ് ഉണ്ടായിരുന്നില്ലെന്നും കുട്ടിയുടെ പിതാവ് പ്രമോദ് കുമാർ വേദനയോടെ പറഞ്ഞു. മൂന്ന് പെൺമക്കളും ഒരു മകനുമടക്കം നാല് മക്കളാണ് പ്രമോദ് കുമാറിനുള്ളത്. പ്രിയപ്പെട്ട മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും സ്കൂൾ അധികൃതരും.

A 10-year-old boy died after collapsing during a school race in Muzaffarnagar, Uttar Pradesh. Doctors later confirmed that the cause of death was a heart attack. The child’s father said he had left home in good health and had no prior medical issues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389897/school-race-boy-collapses-dies)