---
title: "വേഗതയില്ലാത്ത സൂപ്പർഫാസ്റ്റ് ഇനി വേണ്ട! ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച് റെയിൽവേ; ടിക്കറ്റ് നിരക്ക് കുറയും"
english_title: "Jan Shatabdi Trains Lose Superfast Status; Fares to Drop"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389895/jan-shatabdi-superfast-status-withdrawn-new"
published_at: "2026-11-02T14:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8508ee97eb_jan-shatabdi-superfast-status-withdrawn-new.jpg"
keywords: ["IndianRailways", "KeralaRailways", "JanShatabdi", "SuperfastTrain", "TrainFare"]
---

# വേഗതയില്ലാത്ത സൂപ്പർഫാസ്റ്റ് ഇനി വേണ്ട! ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച് റെയിൽവേ; ടിക്കറ്റ് നിരക്ക് കുറയും

> **Lead Summary:** **തിരുവനന്തപുരം: **ആവശ്യത്തിന് വേഗതയില്ലാത്തതിനെ തുടർന്ന് കേരളത്തിൽ സർവീസ് നടത്തുന്ന ജനശതാബ്ദി ഉൾപ്പെടെയുള്ള പ്രമുഖ ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച് റെയിൽവേ. തിരുവനന്തപുരം - കണ്ണൂർ, തിരുവനന്തപുരം - കോഴിക്കോട് എന്നീ റൂട്ടുകളിൽ ഓടുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളുടെയും സൂപ്പർഫാസ്റ്റ് പദവിയാണ് ദക്ഷിണ റെയിൽവേ ഒഴിവാക്കിയത്.

## Article Content

**തിരുവനന്തപുരം: **ആവശ്യത്തിന് വേഗതയില്ലാത്തതിനെ തുടർന്ന് കേരളത്തിൽ സർവീസ് നടത്തുന്ന ജനശതാബ്ദി ഉൾപ്പെടെയുള്ള പ്രമുഖ ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച് റെയിൽവേ. തിരുവനന്തപുരം - കണ്ണൂർ, തിരുവനന്തപുരം - കോഴിക്കോട് എന്നീ റൂട്ടുകളിൽ ഓടുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളുടെയും സൂപ്പർഫാസ്റ്റ് പദവിയാണ് ദക്ഷിണ റെയിൽവേ ഒഴിവാക്കിയത്.

തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിയുടെ നമ്പർ 16380/79 എന്നും, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയുടെ നമ്പർ 16376/75 എന്നും മാറ്റപ്പെടും. പുതിയ മാറ്റങ്ങൾ 2027 ജനുവരി ഒന്നു മുതൽ നിലവിൽ വരും.

ജനശതാബ്ദികൾക്ക് പുറമെ ലോകമാന്യതിലക് - തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം - പട്‌ന എന്നീ ട്രെയിനുകളും വരുന്ന ജനുവരി മുതൽ സാധാരണ എക്‌സ്പ്രസ് ട്രെയിനുകളായി മാറും. ലോകമാന്യതിലക് - തിരുവനന്തപുരം നോർത്ത് ബൈ വീക്ക്‌ലി, യശ്വന്ത്പുര - തിരുവനന്തപുരം നോർത്ത് എന്നിവയുൾപ്പെടെ ആറ് ട്രെയിനുകളെ റെയിൽവേ ഇതിനോടകം തന്നെ സൂപ്പർഫാസ്റ്റിൽ നിന്ന് എക്‌സ്പ്രസ് ട്രെയിനുകളായി തരംതാഴ്ത്തിയിട്ടുണ്ട്.

സൂപ്പർഫാസ്റ്റ് സർചാർജ് ഒഴിവാകുന്നതോടെ ടിക്കറ്റ് നിരക്കുകളിൽ കുറവുണ്ടാകുമെന്നത് യാത്രക്കാർക്ക് ആശ്വാസകരമാണ്. എന്നാൽ, നിലവിൽത്തന്നെ പല സ്റ്റേഷനുകളിലും വൈകിയെത്തുന്ന ഈ ട്രെയിനുകൾ എക്‌സ്പ്രസ് പദവിയിലേക്ക് മാറുമ്പോൾ സർവീസുകൾ കൂടുതൽ വൈകുമോ എന്ന ആശങ്കയും യാത്രക്കാർ പങ്കുവെക്കുന്നുണ്ട്.

അതേസമയം, ദക്ഷിണ റെയിൽവേയ്ക്ക് കീഴിലെ മറ്റ് ഡിവിഷനുകളിൽ സർവീസ് നടത്തുന്ന ആറ് എക്‌സ്പ്രസ് ട്രെയിനുകളെ സൂപ്പർഫാസ്റ്റ് പദവിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

Southern Railway has withdrawn the superfast status of Kerala’s Jan Shatabdi services on the Thiruvananthapuram–Kannur and Thiruvananthapuram–Kozhikode routes, effective January 1, 2027. The reclassification will reduce fares, though passengers fear it may also lead to further delays.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389895/jan-shatabdi-superfast-status-withdrawn-new)