---
title: "സ്പ്രേ പെയിന്റ് കൊണ്ട് ക്യാമറ മറച്ചു, പൂട്ട് തകർത്ത് അകത്തുകടന്നു; മാള വലിയപറമ്പിൽ ഒന്നര ലക്ഷത്തിന്റെ മോഷണം"
english_title: "Mala burglary: Rs 1.5 lakh stolen from unoccupied house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389878/mala-burglary-rs-1-5-lakh-stolen"
published_at: "2026-11-02T12:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae83c3da1024_mala-burglary-rs-1-5-lakh-stolen.jpg"
keywords: ["MalaBurglary", "KeralaCrime", "ThrissurNews", "HouseTheft", "PoliceInvestigation"]
---

# സ്പ്രേ പെയിന്റ് കൊണ്ട് ക്യാമറ മറച്ചു, പൂട്ട് തകർത്ത് അകത്തുകടന്നു; മാള വലിയപറമ്പിൽ ഒന്നര ലക്ഷത്തിന്റെ മോഷണം

> **Lead Summary:** തൃശ്ശൂർ: മാളയിൽ ആളില്ലാത്ത വീട്ടിൽ കുത്തിത്തുറന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചു. വലിയപറമ്പിൽ അറയ്ക്കൽവീട്ടിൽ അനൂപിന്റെ വീട്ടിലാണ് മോഷണം നടന്നത്. പണമുണ്ടായിരുന്ന അലമാരയിലെ ലോക്കറും ഡി.വി.ആറും മോഷ്ടാവ് കടത്തിക്കൊണ്ടുപോയി.

## Article Content

തൃശ്ശൂർ: മാളയിൽ ആളില്ലാത്ത വീട്ടിൽ കുത്തിത്തുറന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചു. വലിയപറമ്പിൽ അറയ്ക്കൽവീട്ടിൽ അനൂപിന്റെ വീട്ടിലാണ് മോഷണം നടന്നത്. പണമുണ്ടായിരുന്ന അലമാരയിലെ ലോക്കറും ഡി.വി.ആറും മോഷ്ടാവ് കടത്തിക്കൊണ്ടുപോയി.

വീടിന്റെ ഒരുവശത്തെ ഇരുമ്പുകൊണ്ടുള്ള വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തെത്തിയതെന്നാണ് പ്രാഥമിക നിഗമനം. നിരീക്ഷണക്യാമറ സ്പ്രേ പെയിന്റ് അടിച്ച് മറച്ചശേഷമാണ് മോഷണം നടത്തിയത് എന്നാണ് വിവരം.

അനൂപിന്റെ പിതാവ് പുത്തൻവേലിക്കര സ്വദേശി ആന്റു തിങ്കളാഴ്ച രാവിലെ ഏഴോടെ വലിയപറമ്പിലെ വീട്ടിലെത്തിയപ്പോഴാണ് വാതിലുകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു.

അനൂപും കുടുംബവും ദുബായിലാണ് താമസം. മാള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Burglars broke into an unoccupied house in Mala and stole around Rs 1.5 lakh, along with a locker and a DVR. Police said the intruder appears to have damaged the lock and covered the surveillance camera with spray paint before committing the theft.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389878/mala-burglary-rs-1-5-lakh-stolen)