---
title: "മൈസൂരിൽ നിന്ന് ബത്തേരിയിലേക്ക് കഞ്ചാവ് കടത്ത്! ഇലക്ട്രോണിക് ത്രാസുമായി എത്തിയ യുവാവ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ വലയിൽ"
english_title: "Youth Held in Bathery for Cannabis Smuggling from Mysuru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389840/mysuru-bathery-cannabis-smuggling-arrest"
published_at: "2026-11-02T09:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae80cf2acf05_mysuru-bathery-cannabis-smuggling-arrest.jpg"
keywords: ["CannabisSmuggling", "SultanBathery", "Mysuru", "DrugBust", "KeralaPolice"]
---

# മൈസൂരിൽ നിന്ന് ബത്തേരിയിലേക്ക് കഞ്ചാവ് കടത്ത്! ഇലക്ട്രോണിക് ത്രാസുമായി എത്തിയ യുവാവ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ വലയിൽ

> **Lead Summary:** **സുൽത്താൻ ബത്തേരി: **വിൽപനയ്ക്കായി മൈസൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് സുൽത്താൻ ബത്തേരിയിൽ പൊലീസിന്റെ പിടിയിലായി. ബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബി ഏലീയാസി നെയാണ് ബത്തേരി എസ്.ഐ നൗഫൽ സി അറസ്റ്റ് ചെയ്തത്.

## Article Content

**സുൽത്താൻ ബത്തേരി: **വിൽപനയ്ക്കായി മൈസൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് സുൽത്താൻ ബത്തേരിയിൽ പൊലീസിന്റെ പിടിയിലായി. ബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബി ഏലീയാസി നെയാണ് ബത്തേരി എസ്.ഐ നൗഫൽ സി അറസ്റ്റ് ചെയ്തത്.

വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവ മനോഹറിന്റെ മേൽനോട്ടത്തിലും നർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡിവൈ.എസ്.പി മനോഹരൻ തച്ചമ്പത്തിന്റെ നേതൃത്വത്തിലുമുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും  ബത്തേരി പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. മാക്കുറ്റി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പ്രതിയിൽ നിന്ന് ഒരുകിലോഗ്രാം 80 ഗ്രാം കഞ്ചാവും ഇത് തൂക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ചെറു പാക്കറ്റുകളാക്കി വിൽപന നടത്താൻ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറുകളും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

A 35-year-old man was arrested in Sultan Bathery after police intercepted him with cannabis allegedly smuggled from Mysuru for sale. Officers also seized an electronic weighing scale and plastic covers used for packing the contraband into small packets.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389840/mysuru-bathery-cannabis-smuggling-arrest)