---
title: "കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യയ്ക്ക് മെസ്സേജ്! പിന്നാലെ സംശയിച്ചയാൾ വിഷം കഴിച്ച് മരിച്ചു, ഇരിട്ടി അതിർത്തിയിൽ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്ത്"
english_title: "‘Killed and Buried’ Message to Wife Leads to Suspect’s Poison Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389835/wife-message-killed-buried-suspect-dies-poison"
published_at: "2026-11-02T09:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae805292f59f_wife-message-killed-buried-suspect-dies-poison.jpg"
keywords: ["VirajpetPolice", "MurderProbe", "MissingPerson", "PoisonDeath", "KarnatakaCrime"]
---

# കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യയ്ക്ക് മെസ്സേജ്! പിന്നാലെ സംശയിച്ചയാൾ വിഷം കഴിച്ച് മരിച്ചു, ഇരിട്ടി അതിർത്തിയിൽ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്ത്

> **Lead Summary:** **ഇരിട്ടി: **അതിർത്തി പ്രദേശമായ വീരാജ്പേട്ടയ്ക്കടുത്തുള്ള പാലങ്കലയിൽനിന്ന് യുവാവിനെ കാണാതായ സംഭവം കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കരിനേരവണ്ട പൊന്നപ്പ (വിനു-41) എന്നയാളെയാണ് കഴിഞ്ഞ ഒക്ടോബർ 21 മുതൽ കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് ഒക്ടോബർ 26-ന് അമ്മ വീരാജ്പേട്ട് റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

## Article Content

**ഇരിട്ടി: **അതിർത്തി പ്രദേശമായ വീരാജ്പേട്ടയ്ക്കടുത്തുള്ള പാലങ്കലയിൽനിന്ന് യുവാവിനെ കാണാതായ സംഭവം കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കരിനേരവണ്ട പൊന്നപ്പ (വിനു-41) എന്നയാളെയാണ് കഴിഞ്ഞ ഒക്ടോബർ 21 മുതൽ കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് ഒക്ടോബർ 26-ന് അമ്മ വീരാജ്പേട്ട് റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊന്നപ്പയടൊപ്പം അവസാനമായി കാണപ്പെട്ട തോറ ഗ്രാമത്തിലെ സോമയ്യ (മുദ്ദ) എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിന് പിന്നാലെ സോമയ്യയെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. സോമയ്യയുടെ മരണത്തിലെ ദുരൂഹതയെ തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കൊലപാതകത്തിന്റെ നിർണായക തെളിവുകൾ ലഭിക്കുന്നത്.

താനും മറ്റൊരാളും ചേർന്ന് പൊന്നപ്പയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സോമയ്യ സ്വന്തം ഭാര്യയ്ക്ക് അയച്ച മൊബൈൽ സന്ദേശം പൊലീസ് കണ്ടെത്തി. ഇതോടെയാണ് കാണാതായ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ചോദ്യം ചെയ്യപ്പെട്ടയാൾ ആത്മഹത്യ ചെയ്തതോടെ, സന്ദേശത്തിൽ പരാമർശിക്കുന്ന രണ്ടാമത്തെ പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന്റെ കൃത്യമായ കാരണം അറിയാൻ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Police in Karnataka’s Virajpet border area have intensified their investigation into the disappearance of Vinu Ponnappa, which is now suspected to be a murder. A man last seen with him was later found dead after allegedly ingesting poison, and investigators say a message sent to his wife admitted to the killing and burial.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389835/wife-message-killed-buried-suspect-dies-poison)