---
title: "വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന് ചോരക്കളി...! കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും"
english_title: "Life Term for Man Who Stabbed Lover’s Husband to Death After Being Confronted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389831/lover-husband-murder-life-term-kottayam"
published_at: "2026-11-02T08:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8031be18cb_lover-husband-murder-life-term-kottayam.jpg"
keywords: ["KottayamCourt", "MurderCase", "LifeSentence", "KeralaCrime", "CourtVerdict", "LifeImprisonment", "CrimeNews", "KeralaJustice"]
---

# വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന് ചോരക്കളി...! കാമുകിയുടെ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും

> **Lead Summary:** **കോട്ടയം: **കാമുകിയുടെ ഭർത്താവിനെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമേലി വെള്ളാവൂർ വില്ലേജ് ഏറത്ത് വടകരകരയിൽ അമ്പിളി ഭവൻ വീട്ടിൽ അനൂപ് ആർ.നായരെയാണ് കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി കെ. ലില്ലി ശിക്ഷിച്ചത്.

## Article Content

**കോട്ടയം: **കാമുകിയുടെ ഭർത്താവിനെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമേലി വെള്ളാവൂർ വില്ലേജ് ഏറത്ത് വടകരകരയിൽ അമ്പിളി ഭവൻ വീട്ടിൽ അനൂപ് ആർ.നായരെയാണ് കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി കെ. ലില്ലി ശിക്ഷിച്ചത്.

കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം രൂപ പിഴയ്ക്കും പുറമെ, ഭവനഭേദനത്തിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും പ്രതി ഒടുക്കണം. 2020 ജനുവരി 15-ന് പുലർച്ചെ ഒരുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. എരുമേലി ശ്രീനിപുരം കോളനി ഭാഗത്തുള്ള വളവനാട് വീട്ടിൽ താമസിച്ചിരുന്ന വിജയകുമാറിന്റെ ഭാര്യയുമായി പ്രതിക്കുണ്ടായിരുന്ന വഴിവിട്ട ബന്ധം വിജയകുമാർ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അർധരാത്രിയിൽ കത്തിയുമായി വിജയകുമാറിന്റെ വീട്ടിലെത്തിയ പ്രതി, ഉറങ്ങിക്കിടക്കുകയായിരുന്ന വിജയകുമാറിനെ വിളിച്ചുണർത്തി വീടിന്റെ തിണ്ണയിൽ വെച്ച് നെഞ്ചിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയം പിതാവിന് പിന്നാലെയെത്തിയ 15 വയസ്സുകാരനായ മകൻ കൊലപാതകം നേരിൽ കണ്ടിരുന്നു.

കുട്ടിയുടെ മൊഴിയാണ് കേസിൽ നിർണായക തെളിവായി മാറിയത്. എരുമേലി പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മീരാ എസ്.എസ്, അഡ്വ. അർജുൻ വി.എസ് എന്നിവർ ഹാജരായി.

A Kottayam court has sentenced Anoop R. Nair, 37, to life imprisonment and fined him ₹3 lakh for stabbing his lover’s husband to death after he questioned their relationship. The court also imposed an additional three-year jail term and a fine of ₹10,000 for house trespass in the 2020 murder case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389831/lover-husband-murder-life-term-kottayam)