---
title: "മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും കേസ് അവസാനിച്ചില്ല; സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്, തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു"
english_title: "Charge Sheet Filed Against Thoppi in Nude Visuals Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389827/charge-sheet-thoppi-nude-visuals-case"
published_at: "2026-11-02T08:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7f9e3deb2f_charge-sheet-thoppi-nude-visuals-case.jpg"
keywords: ["ThoppiCase", "CyberPolice", "ChargeSheet", "KeralaNews"]
---

# മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും കേസ് അവസാനിച്ചില്ല; സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്, തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

> **Lead Summary:** കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് റൂറല്‍ സൈബര്‍ പൊലീസ് കുറ്റപത്രം നല്‍കിയത്.

## Article Content

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് റൂറല്‍ സൈബര്‍ പൊലീസ് കുറ്റപത്രം നല്‍കിയത്.

ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. തൊപ്പിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നിഹാദ് നല്‍കിയ മൊഴിയില്‍, ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ചതിച്ചെന്നും തര്‍ക്കത്തെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നുമാണ് പറഞ്ഞത്.

കേസില്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കേസിനാസ്പദമായ ദൃശ്യങ്ങള്‍ നേരിട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

തൊപ്പി നേരിട്ട് അശ്ലീലമോ ലൈംഗികച്ചുവയുള്ളതോ ആയ പരാമര്‍ശം നടത്തിയതായി വ്യക്തമല്ലെന്നും, കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം, റൂറല്‍ സൈബര്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ഇനി കോടതിയുടെ പരിഗണനയിലാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389827/charge-sheet-thoppi-nude-visuals-case)