---
title: "നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്; എം ആര്‍ ബൈജുവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കാന്‍ ഒരു വിഭാഗം അംഗങ്ങള്‍"
english_title: "PSC Meeting Today; M.R. Baiju May Face Sharp Criticism"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389824/psc-meeting-today-baidu-criticism"
published_at: "2026-11-02T07:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7f0a815f5a_psc-meeting-today-baidu-criticism.jpg"
keywords: ["PSCMeeting", "MRBaiju", "KeralaNews", "CrimeBranch", "HighCourt", "PSC", "ExamIrregularities"]
---

# നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്; എം ആര്‍ ബൈജുവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കാന്‍ ഒരു വിഭാഗം അംഗങ്ങള്‍

> **Lead Summary:** തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണായക പിഎസ്‌സി യോഗം ഇന്ന് ചേരും. യോഗത്തിന്റെ സീറോ ഓവറില്‍ ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെതിരെ ഒരു വിഭാഗം പിഎസ്‌സി അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുമെന്നാണ് വിവരം.

## Article Content

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണായക പിഎസ്‌സി യോഗം ഇന്ന് ചേരും. യോഗത്തിന്റെ സീറോ ഓവറില്‍ ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെതിരെ ഒരു വിഭാഗം പിഎസ്‌സി അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുമെന്നാണ് വിവരം.

ചെയര്‍മാനെതിരെ നേരത്തെ എസ്‌ഐടിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായ അംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളും ഇന്ന് യോഗത്തില്‍ ചര്‍ച്ചയാകും.

പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജിനെ ഇന്ന് വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നാലുമണിക്കൂര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ കൂടിയായ സെക്രട്ടറിയോട് പരീക്ഷയുടെയും മൂല്യനിര്‍ണയ നടപടിക്രമങ്ങളുമാണ് എസ്‌ഐടി കഴിഞ്ഞ ദിവസം ചോദിച്ചറിഞ്ഞത്.

മുഴുവന്‍ പിഎസ്‌സി അംഗങ്ങളെയും വരും ദിവസങ്ങളില്‍ ചോദ്യംചെയ്യാനായി ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തും. ഇന്നുമുതല്‍ പിഎസ്‌സി അംഗങ്ങള്‍ക്കും കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കും എസ്‌ഐടി നോട്ടീസ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ ഉടന്‍ വീണ്ടും ചോദ്യം ചെയ്യും. ചെയര്‍മാനെ പ്രതിചേര്‍ക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും.

അതേസമയം, പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ ഉദ്യോഗാര്‍ത്ഥിയായിരുന്ന വി എസ് ജയലാലിനെ കക്ഷി ചേര്‍ത്തിട്ടുണ്ട്. ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കും.

> ഇതുവരെ സ്വീകരിച്ച നടപടികളും അന്വേഷണം പുരോഗമിക്കുന്നതും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. "എത്ര മൂടിവെച്ചാലും സത്യം പുറത്ത് വരുമെന്ന്" കഴിഞ്ഞ തവണ കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് എ ബധറുദീന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

A crucial PSC meeting is set to be held today as the Crime Branch investigation into the exam irregularities continues. PSC Chairman M.R. Baiju is likely to face strong criticism from a section of members, while Secretary Saju George will be questioned again by the SIT. The Kerala High Court will also revisit PSC’s plea seeking to quash the case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389824/psc-meeting-today-baidu-criticism)