---
title: "മഴയിൽ മറഞ്ഞ റോഡ്; വട്ടപ്പാറയില്‍ ഓട്ടോറിക്ഷ തോട്ടില്‍ മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല, തിരച്ചിൽ രാവിലെ പുനരാരംഭിക്കും"
english_title: "Auto Driver Missing After Vehicle Falls Into Canal in Vattappara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389820/vattappara-auto-falls-canal-driver-missing"
published_at: "2026-11-02T06:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7e7e8d66f4_vattappara-auto-falls-canal-driver-missing.jpg"
keywords: ["Thiruvananthapuram", "AutoAccident", "SearchOperation", "HeavyRain"]
---

# മഴയിൽ മറഞ്ഞ റോഡ്; വട്ടപ്പാറയില്‍ ഓട്ടോറിക്ഷ തോട്ടില്‍ മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല, തിരച്ചിൽ രാവിലെ പുനരാരംഭിക്കും

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയില്‍ ഓട്ടോറിക്ഷ തോട്ടില്‍ മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഫയർ ഫോഴ്സിന്‍റെ മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ ആണ് തിരച്ചിൽ നടത്തിയത്. തിരച്ചിൽ രാവിലെ പുനരാരംഭിക്കും.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയില്‍ ഓട്ടോറിക്ഷ തോട്ടില്‍ മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഫയർ ഫോഴ്സിന്‍റെ മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ ആണ് തിരച്ചിൽ നടത്തിയത്. തിരച്ചിൽ രാവിലെ പുനരാരംഭിക്കും.

ഇന്നലെ വൈകിട്ട് ആറര മണിയോടെയാണ് ഭാര്യയ്ക്കൊപ്പം സഞ്ചരിച്ച ഓട്ടോ വട്ടപ്പാറ വേറ്റിനാട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ കുറ്റിയാണി സ്വദേശി ഗംഗാധരനെ കാണാതായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ശക്തമായ മഴയിൽ വെള്ളം കയറി തോടും റോഡും തമ്മിൽ വേർതിരിച്ചു അറിയാൻ കഴിയാത്ത സാഹചര്യത്തിൽ ആയിരുന്നു അപകടം. തോട്ടിലെ കനത്ത ഒഴുക്കിൽ ഇരുവരും പെട്ടുപോകുകയായിരുന്നു.

ഒരു മരത്തിന്‍റെ വേരിൽ പിടിച്ച് നിന്ന ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ 65 വയസ്സുകാരനായ ഗംഗാധരൻ ഒലിച്ച് പോവുകയായിരുന്നു. വാമനപുരം നദിയിലാണ് തോട് ഒഴുകി എത്തുന്നത്.

An autorickshaw skidded into a canal in Vattappara, Thiruvananthapuram, after heavy rain made the road and waterway indistinguishable. The driver, Gangadharan of Kuttiyani, remains missing, while his wife was rescued by locals. Search operations by fire and rescue diving experts will resume in the morning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389820/vattappara-auto-falls-canal-driver-missing)