---
title: "സ്ഥിരം ചോറും കറിയും മടുത്തോ? നെല്ലിക്ക ചേർത്ത ഈ രസം റൈസ് ഒന്ന് പരീക്ഷിച്ചുനോക്കൂ, മറ്റൊരു കറിയും വേണ്ട"
english_title: "Tired of the Usual Rice and Curry? Try This Amla Rasam Rice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389799/amla-rasam-rice-recipe"
published_at: "2026-11-01T22:05:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae76a95b5dc9_amla-rasam-rice-recipe.jpg"
keywords: ["AmlaRice", "RasamRice", "HealthyRecipe", "KeralaCuisine", "HomeCooking"]
---

# സ്ഥിരം ചോറും കറിയും മടുത്തോ? നെല്ലിക്ക ചേർത്ത ഈ രസം റൈസ് ഒന്ന് പരീക്ഷിച്ചുനോക്കൂ, മറ്റൊരു കറിയും വേണ്ട

> **Lead Summary:** ചോറിനൊപ്പവും ചോറിന് ശേഷവും മലയാളികൾ കഴിക്കാനിഷ്ടപ്പെടുന്ന ഒന്നാണ് രസം. ദഹനത്തിനും ഇത് മികച്ചതാണ്. തയ്യാറാക്കാൻ വളരെ എളുപ്പമായതിനാൽ മിക്ക ദിവസങ്ങളിലെയും വിഭവങ്ങളിൽ രസവും ഇടം പിടിക്കാറുണ്ട്.

## Article Content

ചോറിനൊപ്പവും ചോറിന് ശേഷവും മലയാളികൾ കഴിക്കാനിഷ്ടപ്പെടുന്ന ഒന്നാണ് രസം. ദഹനത്തിനും ഇത് മികച്ചതാണ്. തയ്യാറാക്കാൻ വളരെ എളുപ്പമായതിനാൽ മിക്ക ദിവസങ്ങളിലെയും വിഭവങ്ങളിൽ രസവും ഇടം പിടിക്കാറുണ്ട്.

രസമുപയോഗിച്ച് ഈസിയായി തയ്യാറാക്കാനാവുന്ന വിഭവമാണ് രസം റൈസ്. ഇതിൽ നെല്ലിക്ക കൂടി ചേർത്താൽ ആരോഗ്യത്തിന് ഏറെ ഗുണകരമായ രസം നെല്ലിക്ക റൈസ് റെഡി.

**തയ്യാറാക്കുന്ന വിധം**

പരിപ്പ്, അരി എന്നിവ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ചെറിയ കഷ്ണങ്ങളായി മുറിച്ച നെല്ലിക്ക, തക്കാളി, വെളുത്തുള്ളി, കുരുമുളക്, മസാലപ്പൊടികൾ, ജീരകം എന്നിവ മിക്‌‌സിയിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കണം. ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കിയതിനുശേഷം മസാലപ്പൊടികൾ ചേർക്കണം.

രസം പൊടി ചേർക്കുന്നത് രുചി കൂട്ടും. ചൂടായി വരുമ്പോൾ നേരത്തെ തയ്യാറാക്കിയ പേസ്റ്റ് ചേർക്കാം. ഇതിലേയ്ക്ക് കുതിർത്ത അരി, പരിപ്പ്, നെല്ലിക്ക കഷ്ണങ്ങളാക്കിയത് എന്നിവ ചേർക്കണം.

ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിക്കണം. അല്പം മല്ലിയില മുകളിൽ വിതറാം. ചെറുചൂടോടെ ആസ്വദിച്ച് കഴിക്കാം.

This article explains how to prepare amla rasam rice, a simple and nutritious variation of rasam rice. The recipe combines soaked rice and dal with a paste of amla, tomato, garlic, pepper, and spices for a flavorful one-pot meal.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389799/amla-rasam-rice-recipe)