---
title: "റോഡും തോടും തിരിച്ചറിയാനാകാതെ വെള്ളക്കെട്ട്....! വിവാഹസത്കാരം കഴിഞ്ഞ് മടങ്ങവേ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവറെ കാണാനില്ല, ഭാര്യയെ രക്ഷപ്പെടുത്തി"
english_title: "Thiruvananthapuram auto accident: driver Vidyadharan missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389789/flooded-road-auto-canal-driver-missing"
published_at: "2026-11-01T21:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae75e4c1f4bf_thiruvananthapuram-auto-accident-driver-missing.jpg"
keywords: ["AutoAccident", "Thiruvananthapuram Accident", "Thiruvananthapuram News", "Driver Missing"]
---

# റോഡും തോടും തിരിച്ചറിയാനാകാതെ വെള്ളക്കെട്ട്....! വിവാഹസത്കാരം കഴിഞ്ഞ് മടങ്ങവേ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവറെ കാണാനില്ല, ഭാര്യയെ രക്ഷപ്പെടുത്തി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം വേറ്റിനാട് കുറ്റിയാണി റോഡിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ പന്തലക്കോട് സ്വദേശി വിദ്യാധരനെ കാണാനില്ല. ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ ലതയെ നാട്ടുകാർ രക്ഷപ്പെടുത്തി, ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം വേറ്റിനാട് കുറ്റിയാണി റോഡിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ പന്തലക്കോട് സ്വദേശി വിദ്യാധരനെ കാണാനില്ല. ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ ലതയെ നാട്ടുകാർ രക്ഷപ്പെടുത്തി, ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.

വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. ശക്തമായ മഴയെത്തുടർന്ന് റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

വിവാഹസത്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. റോഡിലെ വെള്ളം കണ്ട് ഓട്ടോ തിരിക്കാനുള്ള ശ്രമത്തിനിടെ വാഹനം തോട്ടിലേക്ക് മറിഞ്ഞതായാണ് ലഭിക്കുന്ന വിവരം.

അപകടം കണ്ടയുടൻ സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. വിദ്യാധരന്റെ കയ്യിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും വഴുതിപ്പോയതായി നാട്ടുകാർ പറഞ്ഞു.

പിന്നീട് വെഞ്ഞാറമൂട്, നെടുമങ്ങാട് ഫയർഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കി. വെള്ളം കയറിയ പ്രദേശമായതിനാൽ തിരച്ചിലിന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും കൂടുതൽ സംഘം സ്ഥലത്തെത്തിയതായും വിവരം ലഭിച്ചു.

അപകടത്തെ തുടർന്ന് തോട്ടിലും പരിസരത്തും പരിശോധന തുടരുകയാണ്. വിദ്യാധരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ രാത്രി വൈകിയും തുടരുന്നതായി ഫയർഫോഴ്‌സ് അറിയിച്ചു.

An auto-rickshaw overturned into a canal on the Veninad-Kuttiyani road in Thiruvananthapuram after heavy rain flooded the area and blurred the road-canal boundary. The driver, Vidhyadharan, remains missing, while his wife Latha was rescued by locals and search operations by the fire force are continuing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389789/flooded-road-auto-canal-driver-missing)