---
title: "പർദയും കൈയുറയും നീല ബാഗും; മോഷണത്തിനിറങ്ങിയ 25കാരിയെ കുടുക്കിയത് സിസിടിവി, പിടിച്ചെടുത്തത് 70 ലക്ഷത്തിന്റെ മുതലുകൾ"
english_title: "The Heist Unravels: Pardah-Clad Woman Arrested in Hyderabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389786/hyderabad-veil-clad-woman-arrested-theft-case"
published_at: "2026-11-01T20:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae75b2acbf96_hyderabad-veil-clad-woman-arrested-theft-case.jpg"
keywords: ["HyderabadCrime", "TheftCase", "iPhone17", "GoldRecovery"]
---

# പർദയും കൈയുറയും നീല ബാഗും; മോഷണത്തിനിറങ്ങിയ 25കാരിയെ കുടുക്കിയത് സിസിടിവി, പിടിച്ചെടുത്തത് 70 ലക്ഷത്തിന്റെ മുതലുകൾ

> **Lead Summary:** ഹൈദരാബാദിൽ അടച്ചിട്ട വീടുകളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും ഐഫോണുകളും കവർന്ന കേസിൽ 25കാരിയായ പ്രാഗ ജയയെ പൊലീസ് അറസ്റ്റ് ചെയ്തു. പർദ ധരിച്ചെത്തിയാണ് ഇവർ മോഷണം നടത്തിയതെന്നും അഞ്ച് മോഷണക്കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

## Article Content

ഹൈദരാബാദിൽ അടച്ചിട്ട വീടുകളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും ഐഫോണുകളും കവർന്ന കേസിൽ 25കാരിയായ പ്രാഗ ജയയെ പൊലീസ് അറസ്റ്റ് ചെയ്തു. പർദ ധരിച്ചെത്തിയാണ് ഇവർ മോഷണം നടത്തിയതെന്നും അഞ്ച് മോഷണക്കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

പിടികൂടിയപ്പോൾ ഇവരിൽ നിന്ന് സ്വർണം, വെള്ളി ആഭരണങ്ങൾ, പണം, ഐഫോൺ 17 എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾക്ക് 70 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് പറയുന്നു.

വീടുകൾ കുത്തിത്തുറക്കുന്ന വിദ്യകൾ ഓൺലൈനിലൂടെയാണ് പഠിച്ചതെന്ന് പ്രാഗ ജയ മൊഴി നൽകിയതായും, ഇക്കാര്യം ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. തലയും മുഖവും മൂടിയ വസ്ത്രമണിഞ്ഞ്, കറുത്ത കൈയുറകളും നീല ബാഗുമെടുത്താണ് ഇവർ മോഷണത്തിന് ഇറങ്ങിയിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അടച്ചിട്ട വീടുകളിൽ കയറി മോഷണം നടത്താനായിരുന്നു ശ്രമമെന്ന് പൊലീസ് പറയുന്നു.  മോഷണം നടന്ന രീതിയും യുവതി ഉപയോഗിച്ച വേഷവും ഉൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണം വേഗത്തിലായത്. ആഡംബര ജീവിതത്തിനായാണ് യുവതി മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

Police in Hyderabad have arrested 25-year-old Praga Jaya in a series of burglaries targeting locked homes. Officers said she used a pardah to conceal her identity and learned burglary techniques online, with stolen valuables worth about ₹70 lakh recovered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389786/hyderabad-veil-clad-woman-arrested-theft-case)