---
title: "ചേരാനല്ലൂർ അപകടം: തെളിവ് നശിപ്പിച്ചതിൽ ജഡ്ജിക്കെതിരെ അന്വേഷണം വേണം; പരാതി നൽകി ജയബാലകൃഷ്ണന്റെ കുടുംബം"
english_title: "Cheranalloor Crash: Family Seeks Probe Against Judge Over Evidence Tampering"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389782/cheranalloor-crash-evidence-tampering-probe"
published_at: "2026-11-01T20:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae45ebc2135b_cheranalloor-accident-case-court-slams-prosecution.jpg"
keywords: ["KeralaNews", "CheranalloorAccident", "PoliceProbe", "JudicialControversy", "RoadAccident"]
---

# ചേരാനല്ലൂർ അപകടം: തെളിവ് നശിപ്പിച്ചതിൽ ജഡ്ജിക്കെതിരെ അന്വേഷണം വേണം; പരാതി നൽകി ജയബാലകൃഷ്ണന്റെ കുടുംബം

> **Lead Summary:** എറണാകുളം: ചേരാനല്ലൂർ വാഹനാപകടക്കേസിലെ പ്രതിയായ പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജി റിനോ ഫ്രാൻസിസിനെതിരെ പരാതി നൽകി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം.

## Article Content

എറണാകുളം: ചേരാനല്ലൂർ വാഹനാപകടക്കേസിലെ പ്രതിയായ പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജി റിനോ ഫ്രാൻസിസിനെതിരെ പരാതി നൽകി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം.

തെളിവ് നശിപ്പിച്ചതിൽ ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. ജഡ്ജിയുടെ ഭാഗത്ത് നിന്ന് കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

അപകട സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന ജഡ്ജിയുടെ ബോർഡ് അഴിച്ചുമാറ്റിയെന്നും ചട്ടവിരുദ്ധമായി പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ജഡ്ജിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയാണ് പരാതി നൽകിയത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ മാനാപ്പുറം അമ്പലത്തിന് സമീപത്തായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. അഡീഷണൽ ജില്ലാ ജഡ്ജി റിനോ ഫ്രാൻസിസിന്റെ ഉടമസ്ഥതയിലുള്ള ബെൻസ് കാറാണ് അമിതവേഗത്തിൽ എത്തി മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്റെ സ്കൂട്ടറിലിടിച്ചത്.

അപകടത്തിൽ ജയബാലകൃഷ്ണൻ സംഭവസ്ഥലത്തുതന്നെ വെച്ച് മരണപ്പെട്ടു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്ന ആക്ഷേപത്തെ തുടർന്ന് എസ്‌എച്ച്ഒ ഉൾപ്പെടെയുള്ള നാല് പോലീസുകാരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

അതേസമയം, ജയബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെടുന്ന ആളെ പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് പിന്തുണയറിയിച്ചിരുന്നു. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, മുഹമ്മദ് ഷിയാസ് എംഎൽഎ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

The family of Jayabalakrishnan has filed a complaint with the city police commissioner, alleging that the judge linked to the Cheranalloor accident attempted to destroy evidence and influence officials. They have demanded a separate investigation, an FIR against the judge, and action over alleged tampering after the fatal crash.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389782/cheranalloor-crash-evidence-tampering-probe)