---
title: "ഡ്രൈ ഡേയിൽ വീട് ബാറാക്കി മാറ്റി...! ഓച്ചിറയിൽ വീട്ടിൽ സൂക്ഷിച്ച 62 ലിറ്റർ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി"
english_title: "62 Liters of Foreign Liquor Seized from House in Ochira on Dry Day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389768/ochira-dry-day-liquor-seizure"
published_at: "2026-11-01T16:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae71d1b2fa24_ochira-dry-day-liquor-seizure.jpg"
keywords: ["ExciseRaid", "DryDay", "LiquorSeizure", "KeralaCrime", "Ochira"]
---

# ഡ്രൈ ഡേയിൽ വീട് ബാറാക്കി മാറ്റി...! ഓച്ചിറയിൽ വീട്ടിൽ സൂക്ഷിച്ച 62 ലിറ്റർ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി

> **Lead Summary:** **കൊല്ലം: **ഓച്ചിറയിൽ ഡ്രൈ ഡേയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച വൻ മദ്യശേഖരം എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ ചങ്ങൻകുളങ്ങര കൊച്ചു മഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണനെ എക്സൈസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊല്ലം: **ഓച്ചിറയിൽ ഡ്രൈ ഡേയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച വൻ മദ്യശേഖരം എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ ചങ്ങൻകുളങ്ങര കൊച്ചു മഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണനെ എക്സൈസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെടുത്തത്. ഇയാളുടെ പക്കൽ നിന്നും 62 ലിറ്റർ വരുന്ന 124 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

ഡ്രൈ ഡേ പ്രമാണിച്ച് വൻ തുക ഈടാക്കി മദ്യം വിൽക്കാനുള്ള നീക്കത്തിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയതായും കോടതിയിൽ ഹാജരാക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Excise officials in Ochira seized 62 litres of Indian-made foreign liquor from a house where it was allegedly being stored for illegal sale on a dry day. Gopalakrishnan, 49, was arrested and officials said he would be produced before court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389768/ochira-dry-day-liquor-seizure)