---
title: "പ്രാർഥനയുടെ മറവിൽ രോഗബാധിതയായ 16-കാരിയെ പീഡിപ്പിച്ചു; വ്ലോഗറും മതപ്രഭാഷകനുമായ നിയാസ് ജൗഹരി അറസ്റ്റിൽ"
english_title: "Vlogger-Preacher Niyas Jauhari Arrested in Sexual Abuse Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389764/niyas-jauhari-arrest-sexual-abuse-case"
published_at: "2026-11-01T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae710cd8de37_niyas-jauhari-arrest-sexual-abuse-case.jpg"
keywords: ["NiyasJauhari", "KeralaPolice", "SexualAbuseCase", "VloggerArrest", "KollamNews"]
---

# പ്രാർഥനയുടെ മറവിൽ രോഗബാധിതയായ 16-കാരിയെ പീഡിപ്പിച്ചു; വ്ലോഗറും മതപ്രഭാഷകനുമായ നിയാസ് ജൗഹരി അറസ്റ്റിൽ

> **Lead Summary:** **കൊല്ലം: ** പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രമുഖ വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹബീബിയ്യ ഇസ്ലാമിക് അക്കാദമിയുടെ ഡയറക്ടറാണ് അറസ്റ്റിലായ നിയാസ് ജൗഹരി.

## Article Content

**കൊല്ലം: ** പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രമുഖ വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹബീബിയ്യ ഇസ്ലാമിക് അക്കാദമിയുടെ ഡയറക്ടറാണ് അറസ്റ്റിലായ നിയാസ് ജൗഹരി.

രോഗബാധിതയായ പെൺകുട്ടിയെ പിതാവിന്റെ അമ്മയ്ക്കൊപ്പമാണ് പ്രാർഥനയ്ക്കായി ഓച്ചിറയിലെ ഇയാളുടെ സ്ഥാപനത്തിൽ എത്തിച്ചത്. പ്രാർഥനയുടെ മറവിൽ സ്ഥാപനത്തിൽ വെച്ച് പെൺകുട്ടിയെ ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് പെൺകുട്ടിയെ വിളിച്ചുവരുത്തി 2025 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഇരയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിൽ വ്ലോഗുകളിലൂടെയും മതപ്രഭാഷണങ്ങളിലൂടെയും ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് നിയാസ് ജൗഹരി. ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Kollam police have arrested prominent vlogger and religious preacher Muhammad Niyas Jauhari in a sexual abuse case involving a 16-year-old girl. According to the complaint, he lured the girl under the pretext of prayer and assaulted her at his institution and other locations over a period of time.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389764/niyas-jauhari-arrest-sexual-abuse-case)