---
title: "വിശ്വാസം മുതലെടുത്തു...!  കുടുംബദോഷം മാറ്റാൻ പൂജ; യുവതിയെ പീഡിപ്പിച്ച മുൻ ശാന്തിക്കാരന് 7 വർഷം തടവും പിഴയും വിധിച്ചു"
english_title: "Ex-Shantikaran Gets 7 Years for Sexually Assaulting Woman After Luring Her with Rituals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389760/ex-shantikaran-gets-seven-years-for-assault"
published_at: "2026-11-01T15:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae70a3540307_ex-shantikaran-gets-seven-years-for-assault.jpg"
keywords: ["TempleAbuse", "SexualAssault", "CourtVerdict", "KeralaCrime", "SCSTAct"]
---

# വിശ്വാസം മുതലെടുത്തു...!  കുടുംബദോഷം മാറ്റാൻ പൂജ; യുവതിയെ പീഡിപ്പിച്ച മുൻ ശാന്തിക്കാരന് 7 വർഷം തടവും പിഴയും വിധിച്ചു

> **Lead Summary:** **തിരുവനന്തപുരം: കു**ടുംബദോഷങ്ങൾ മാറുന്നതിനായി പ്രത്യേക പൂജകൾ നടത്താമെന്ന് വിശ്വസിപ്പിച്ച് ക്ഷേത്രത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ശാന്തിക്കാരന് ഏഴുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. ആലപ്പുഴ സ്വദേശിയായ രാജേഷിനെയാണ് നെടുമങ്ങാട് എസ്‌സി/എസ്‌ടി സ്പെഷ്യൽ കോടതി ജഡ്ജി ഷാജഹാൻ ശിക്ഷിച്ചത്.

## Article Content

**തിരുവനന്തപുരം: കു**ടുംബദോഷങ്ങൾ മാറുന്നതിനായി പ്രത്യേക പൂജകൾ നടത്താമെന്ന് വിശ്വസിപ്പിച്ച് ക്ഷേത്രത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ശാന്തിക്കാരന് ഏഴുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. ആലപ്പുഴ സ്വദേശിയായ രാജേഷിനെയാണ് നെടുമങ്ങാട് എസ്‌സി/എസ്‌ടി സ്പെഷ്യൽ കോടതി ജഡ്ജി ഷാജഹാൻ ശിക്ഷിച്ചത്.

2016-ൽ അയിരൂർ ഇടവ ശ്രീ വനമൂർത്തി ഭദ്രാദേവി ക്ഷേത്രത്തിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിൽ പൂജകൾക്കായി എത്തിയ യുവതിയെ കുടുംബദോഷങ്ങൾ അകറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പ്രതി പീഡനത്തിനിരയാക്കുകയായിരുന്നു. അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ഉൾപ്പെടുത്തി അന്നത്തെ ആറ്റിങ്ങൽ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ആദിത്യ ഐ.പി.എസാണ് അന്വേഷണം പൂർത്തിയാക്കിയത്.

നെടുമങ്ങാട് എസ്‌സി/എസ്‌ടി സ്പെഷ്യൽ കോടതിയിൽ നടന്ന വിചാരണയിൽ പരാതിക്കാരിയും സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമായി. പ്രതിക്ക് വിധിച്ച 50,000 രൂപ പിഴത്തുക കേരസിലെ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. സന്ദീപ്, അഡ്വ. മനീഷ് എന്നിവർ ഹാജരായി.

A former temple priest has been sentenced to seven years in prison and fined ₹50,000 for sexually assaulting a woman who came seeking rituals to remove family troubles. The Nedumangad SC/ST Special Court ordered the fine to be paid to the survivor.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389760/ex-shantikaran-gets-seven-years-for-assault)