---
title: "കോഴിക്കോടൻ സ്പൈസി കാടമുട്ട പൊരിച്ചത്; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം"
english_title: "Spicy Kozhikode-Style Quail Egg Fry Ready in Minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389758/spicy-quail-egg-fry-kozhikode-style"
published_at: "2026-11-01T14:38:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae701fae9eeb_spicy-quail-egg-fry-kozhikode-style.jpg"
keywords: ["QuailEggs", "SpicyFry", "KeralaRecipe", "QuickSnack", "HomeCooking"]
---

# കോഴിക്കോടൻ സ്പൈസി കാടമുട്ട പൊരിച്ചത്; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം

> **Lead Summary:** ** **കാടമുട്ട പോഷകങ്ങളാൽ സമ്പന്നവും സ്വാദിഷ്ടവുമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന 'ക്രിസ്പി കാടമുട്ട പൊരിച്ചത്' വളരെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

** **കാടമുട്ട പോഷകങ്ങളാൽ സമ്പന്നവും സ്വാദിഷ്ടവുമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന 'ക്രിസ്പി കാടമുട്ട പൊരിച്ചത്' വളരെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

കാടമുട്ട - 10-12 എണ്ണം (പുഴുങ്ങിയത്)

കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ

കുരുമുളകുപൊടി - 1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

ഗരം മസാല - 1/2 ടീസ്പൂൺ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ

കോൺഫ്ലോർ അല്ലെങ്കിൽ അരിപ്പൊടി - 1 ടേബിൾസ്പൂൺ

എണ്ണ - വറുക്കാൻ ആവശ്യത്തിന്

വേപ്പില, ഉപ്പ് - ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം:**

കാടമുട്ട നന്നായി പുഴുങ്ങി തോട് കളഞ്ഞ് വെയ്ക്കുക. മുട്ടയിൽ മസാല നന്നായി പിടിക്കുന്നതിനായി കത്തി വെച്ച് ചെറുതായി വരഞ്ഞു കൊടുക്കുക.

ഒരു പാത്രത്തിൽ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കോൺഫ്ലോർ, ആവശ്യത്തിന് ഉപ്പ് എന്നിവ കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിൽ കുഴച്ചെടുക്കുക.

പുഴുങ്ങി വെച്ചിരിക്കുന്ന കാടമുട്ട ഈ മസാലക്കൂട്ടിലേക്ക് ചേർത്ത് നന്നായി പുരട്ടി 10-15 മിനിറ്റ് വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കുറച്ച് വേപ്പില ഇട്ടശേഷം മസാല പുരട്ടിയ കാടമുട്ട ചേർത്ത് ഇടത്തരം തീയിൽ തിരിച്ചും മറിച്ചും ഇട്ട് മൊരിച്ചെടുക്കുക. ചൂടോടെ ചോറിനൊപ്പമോ വൈകുന്നേരത്തെ സ്നാക്കായാ ഒപ്പമോ കഴിക്കാവുന്നതാണ്.

This recipe shows how to make crispy, spicy quail egg fry at home in just a few minutes. Boiled quail eggs are coated with a simple masala mix and shallow-fried until golden, making it a quick snack or side dish.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389758/spicy-quail-egg-fry-kozhikode-style)