---
title: "പെയ്യാൻ പോകുന്ന മഴ ചില്ലറയല്ല....! സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ ആറ് ജില്ലകളിൽ മുന്നറിയിപ്പ്"
english_title: "Heavy Rain Intensifies Across Kerala; Yellow Alert in 4 Districts Today, 6 Tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389756/kerala-heavy-rain-yellow-alert-districts"
published_at: "2026-11-01T14:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae700595910c_kerala-heavy-rain-yellow-alert-districts.jpg"
keywords: ["KeralaRain", "YellowAlert", "IMDWarning", "WeatherUpdate", "MonsoonAlert"]
---

# പെയ്യാൻ പോകുന്ന മഴ ചില്ലറയല്ല....! സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ ആറ് ജില്ലകളിൽ മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിക്കരകളിലുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിക്കരകളിലുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

സംസ്ഥാനത്ത് നാളെയും മഴ മുന്നറിയിപ്പ് തുടരുകയാണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ആറ് വടക്കൻ ജില്ലകളിൽ നാളെ (തിങ്കളാഴ്ച) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനക്കുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അവഗണിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

The India Meteorological Department has warned of intensified rainfall across Kerala in the coming days. Yellow alerts are in place for four districts today and six northern districts tomorrow, with officials urging caution in low-lying, riverbank, and landslide-prone areas.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389756/kerala-heavy-rain-yellow-alert-districts)