---
title: "ചങ്ങനാശ്ശേരിയിലെ കൂട്ട ആത്മഹത്യ: കാരണം ഓൺലൈൻ ട്രേഡിങ്ങും സാമ്പത്തിക ബാധ്യതയുമോ? അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം"
english_title: "Changanassery Family Deaths: Probe Focuses on Online Trading and Debt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389743/changanassery-family-deaths-online-trading-debt-probe"
published_at: "2026-11-01T13:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6eb8f022c5_changanassery-family-deaths-online-trading-debt-probe.jpg"
keywords: ["Changanassery", "KeralaNews", "PoliceProbe", "OnlineTrading", "DebtCrisis"]
---

# ചങ്ങനാശ്ശേരിയിലെ കൂട്ട ആത്മഹത്യ: കാരണം ഓൺലൈൻ ട്രേഡിങ്ങും സാമ്പത്തിക ബാധ്യതയുമോ? അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

> **Lead Summary:** **കോട്ടയം: **ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മരിച്ച കരിങ്കട വീട്ടിൽ സാജു ആന്റണി , ഭാര്യ അനു , മകൻ സബിൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

## Article Content

**കോട്ടയം: **ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മരിച്ച കരിങ്കട വീട്ടിൽ സാജു ആന്റണി , ഭാര്യ അനു , മകൻ സബിൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

മരിച്ച സബിൻ ചില ഓൺലൈൻ ഗെയിമിങ്ങിലും ഓൺലൈൻ ട്രേഡിങ്ങിലും ഏർപ്പെട്ട് വൻതുക നഷ്ടപ്പെടുത്തിയിരുന്നതായി ബന്ധുക്കളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പ് സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിദേശത്തുള്ള സബിന്റെ ഭാര്യയിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ തേടും.

കഴിഞ്ഞ ദിവസമാണ് ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ വീട്ടിൽ സാജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മകൻ സബിനെ സ്റ്റോർ റൂമിലും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം പുറത്തറിയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത മാന്നാർ/ചങ്ങനാശ്ശേരി പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ചൊവ്വാഴ്ച സംസ്‌കരിക്കും.

Police are intensifying their probe into the deaths of three members of a family in Changanassery, focusing on their financial transactions and bank accounts. Relatives have said the deceased son may have suffered heavy losses through online gaming and trading, while a note found at the scene pointed to financial distress as the possible cause.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389743/changanassery-family-deaths-online-trading-debt-probe)