---
title: "മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് 'ദില്ലി ചലോ' റാലിയുമായി ഇൻഡ്യ സഖ്യം; രാംലീല മൈതാനത്ത് വൻ പ്രതിഷേധം"
english_title: "INDIA Bloc’s Delhi Chalo Rally Demands Chief Election Commissioner’s Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389742/india-bloc-delhi-chalo-rally-ramlila-maidan"
published_at: "2026-11-01T12:44:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6e7aee5569_india-bloc-delhi-chalo-rally-ramlila-maidan.jpg"
keywords: ["IndiaBloc", "DelhiChalo", "RamlilaMaidan", "ElectionCommission", "OppositionProtest"]
---

# മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് 'ദില്ലി ചലോ' റാലിയുമായി ഇൻഡ്യ സഖ്യം; രാംലീല മൈതാനത്ത് വൻ പ്രതിഷേധം

> **Lead Summary:** **ന്യൂഡല്‍ഹി: മു**ഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും എസ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം ആഹ്വാനം ചെയ്ത 'ദില്ലി ചലോ' റാലിക്ക് ഡല്‍ഹി രാംലീല മൈതാനം സാക്ഷ്യം വഹിക്കുന്നു. ഇൻഡ്യ മുന്നണി ചെയർമാനും രാജ്യസഭാ എംപിയുമായ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്ന് ആരംഭിച്ച് മിന്റോ റോഡ്, കണാട്ട് പ്ലേസ് വഴി രാംലീല മൈതാനത്തേക്കാണ് കൂറ്റൻ മാർച്ച് നടക്കുന്നത്.

## Article Content

**ന്യൂഡല്‍ഹി: മു**ഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും എസ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം ആഹ്വാനം ചെയ്ത 'ദില്ലി ചലോ' റാലിക്ക് ഡല്‍ഹി രാംലീല മൈതാനം സാക്ഷ്യം വഹിക്കുന്നു. ഇൻഡ്യ മുന്നണി ചെയർമാനും രാജ്യസഭാ എംപിയുമായ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്ന് ആരംഭിച്ച് മിന്റോ റോഡ്, കണാട്ട് പ്ലേസ് വഴി രാംലീല മൈതാനത്തേക്കാണ് കൂറ്റൻ മാർച്ച് നടക്കുന്നത്.

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മമത ബാനർജി, വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കൾ, ഇടതുപക്ഷ നേതാക്കളായ എം.എ. ബേബി, ജോൺ ബ്രിട്ടാസ്, എ.എ. റഹീം തുടങ്ങി ദേശീയ-സംസ്ഥാന തലങ്ങളിലെ നിരവധി പ്രമുഖർ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഡൽഹിക്ക് പുറമെ അയൽ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഇടതുപാർട്ടികൾ എന്നിവയുടെ പ്രവർത്തകരും എൻ.എസ്.യു, എസ്.എഫ്.ഐ, ഡിവൈഎഫ്.ഐ, ഐസ, എം.എസ്.എഫ് തുടങ്ങിയ യുവജന-വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിൽ അണിനിരന്നിട്ടുണ്ട്.

റാലിക്ക് മുന്നോടിയായി ഇന്നലെ ഖാർഗെയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതീകാത്മക കുറ്റവിചാരണയിലൂടെ ഗ്യാനേഷ് കുമാറിനെ ഇൻഡ്യ സഖ്യം പുറത്താക്കിയിരുന്നു. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്യാനേഷ് കുമാറിനെതിരെ ആറ് ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് പ്രതിപക്ഷം പ്രമേയം പാസാക്കിയത്. ഗ്യാനേഷ് കുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷണറായി തുടരാനാകില്ലെന്ന് രാഹുൽ ഗാന്ധിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

The INDIA bloc staged a massive ‘Delhi Chalo’ protest at Delhi’s Ramlila Maidan, demanding the resignation of Chief Election Commissioner Gyanesh Kumar and the scrapping of SIR. Senior leaders from the opposition and allied student and youth groups joined the march, which began from Kharge’s residence and moved through central Delhi.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389742/india-bloc-delhi-chalo-rally-ramlila-maidan)