---
title: "'കേരളത്തിലെ ഇടതുപക്ഷത്തെ അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയൻ' - തിരുവഞ്ചൂർ രാധാകൃഷ്ണൻ"
english_title: "Pinarayi Vijayan Brought Kerala’s Left to Discipline, Says Thiruvanchoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389737/pinarayi-vijayan-left-discipline-kerala"
published_at: "2026-11-01T12:07:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6df8980d1b_pinarayi-vijayan-left-discipline-kerala.jpg"
keywords: ["PinarayiVijayan", "ThiruvanchoorRadhakrishnan", "KeralaPolitics", "CPIM", "OommenChandy"]
---

# 'കേരളത്തിലെ ഇടതുപക്ഷത്തെ അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയൻ' - തിരുവഞ്ചൂർ രാധാകൃഷ്ണൻ

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെയും മാർക്സിസ്റ്റ് പാർട്ടിയെയും ഇന്നത്തെ രൂപത്തിലുള്ള അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു മാധ്യമത്തിന്റെ ഓൺലൈൻ ചാനലിന് വേണ്ടി എം. വിജിൻ എം.എൽ.എയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ സുപ്രധാന പരാമർശങ്ങൾ ഉണ്ടായത്.

## Article Content

**തിരുവനന്തപുരം: **കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെയും മാർക്സിസ്റ്റ് പാർട്ടിയെയും ഇന്നത്തെ രൂപത്തിലുള്ള അച്ചടക്കത്തിലേക്ക് കൊണ്ടുവന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു മാധ്യമത്തിന്റെ ഓൺലൈൻ ചാനലിന് വേണ്ടി എം. വിജിൻ എം.എൽ.എയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ സുപ്രധാന പരാമർശങ്ങൾ ഉണ്ടായത്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്നതുകൊണ്ട് മറ്റ് രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുമായും സൗഹൃദം സൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസിനെയും ഉമ്മൻ ചാണ്ടിയെയും അദ്ദേഹം അനുസ്മരിച്ചു. അറിവിന്റെ നിറകുടമായിരുന്ന ഇ.എം.എസ് ഏത് കാര്യവും സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വിശദീകരിക്കുന്നതിൽ കേമനായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ ആരും മറക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

നിയമസഭാ സാമാജികനെന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ മുൻനിരയിൽ നിന്ന് കേട്ട് പരിഹരിച്ച മികച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന ട്രോളുകളെക്കുറിച്ച് ചോദിച്ചപ്പോൾ, അവയെല്ലാം കണ്ട് ചിരിച്ചു തള്ളാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സഭയിൽ എങ്ങനെ പെരുമാറണം എന്നത് പ്രായത്തിന്റെയും പക്വതയുടെയും കൂടി അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

Assembly Speaker Thiruvanchoor Radhakrishnan said Chief Minister Pinarayi Vijayan brought Kerala’s Left movement and the CPI(M) into their current disciplined form. In an interview, he also recalled former Chief Ministers E.M.S. Namboodiripad and Oommen Chandy, praising their leadership and public connect.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389737/pinarayi-vijayan-left-discipline-kerala)