---
title: "സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ലോട്ടറി! വില റെക്കോർഡ് താഴ്ചയിൽ, അറിയാം പവന്റെ വില"
english_title: "Gold Price Hits Record Low; Pavan at ₹1,01,840 Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389735/gold-price-record-low-kerala-today"
published_at: "2026-11-01T11:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6d9c0b1fba_gold-price-record-low-kerala-today.jpg"
keywords: ["GoldPrice", "KeralaMarket", "SilverPrice", "CommodityRates", "GoldInvestment"]
---

# സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ലോട്ടറി! വില റെക്കോർഡ് താഴ്ചയിൽ, അറിയാം പവന്റെ വില

> **Lead Summary:** ** **സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ തുടരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ വൻ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ഒക്ടോബർ മാസം അവസാനിച്ചപ്പോൾ ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു. ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ വ്യാപാരം തുടരുന്നു.

## Article Content

** **സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ തുടരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ വൻ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ഒക്ടോബർ മാസം അവസാനിച്ചപ്പോൾ ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു. ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ വ്യാപാരം തുടരുന്നു.

ഇന്ന് ഒരു പവൻ സ്വർണത്തിന് 1,01,840 രൂപയാണ് വില. ഗ്രാമിന് 12,730 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ അടിസ്ഥാന വില 1,01,840 രൂപയാണെങ്കിലും പണിക്കൂലിയും ജി.എസ്.ടിയും അടക്കം ചേരുമ്പോൾ ഉപഭോക്താവിന് ഒരു പവൻ ആഭരണം വാങ്ങാൻ ഏതാണ്ട് 1,17,483 രൂപയോളം വേണ്ടിവരും.

തുടർച്ചയായി ഉയർന്ന ശേഷം സ്വർണവിലയിലുണ്ടായ ഈ അപ്രതീക്ഷിത തിരിച്ചടി വ്യാപാരികളും നിക്ഷേപകരും ഒരുപോലെ ഉറ്റുനോക്കുകയാണ്. സ്വർണത്തിന് പുറമെ വെള്ളി വിലയിലും കുത്തനെ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ആഗോളതലത്തിൽ കിലോഗ്രാമിന് 4,20,048 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തിയ വെള്ളിക്ക് ഇപ്പോൾ 57 ശതമാനത്തോളം മൂല്യമിടിഞ്ഞു.

സ്വർണവും ജനുവരിയിലെ റെക്കോർഡ് വിലയായ 1,80,779 രൂപയിൽ നിന്നാണ് ഇപ്പോൾ 1,01,840 രൂപയിലേക്ക് കൂപ്പുകുത്തിയത്. വരും ദിവസങ്ങളിലും സ്വർണവില ഇനിയും കുറയുമോ എന്നാണ് വിപണി കാത്തിരിക്കുന്നത്.

Gold prices in Kerala have seen sharp fluctuations, with today’s rate remaining unchanged at ₹1,01,840 per pavan and ₹12,730 per gram. Including making charges and GST, a pavan of gold jewellery will cost buyers around ₹1,17,483. Silver prices have also fallen steeply, while the market watches to see whether gold rates will decline further in the coming days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389735/gold-price-record-low-kerala-today)