---
title: "മലയാള സാഹിത്യത്തിലെ രാജകീയ ബഹുമതി; എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്"
english_title: "Ezhuthachan Award for Methil Radhakrishnan in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389733/ezhuthachan-award-methil-radhakrishnan-kerala-new-"
published_at: "2026-11-01T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6d7fde2a2d_ezhuthachan-award-methil-radhakrishnan-kerala-new-.jpg"
keywords: ["MethilRadhakrishnan", "EzhuthachanAward", "MalayalamLiterature", "KeralaNews", "Thiruvananthapuram"]
---

# മലയാള സാഹിത്യത്തിലെ രാജകീയ ബഹുമതി; എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് ലഭിച്ചു. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് ലഭിച്ചു. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ആധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായ മേതിൽ, മലയാളത്തിലെ കഥാസാഹിത്യത്തിലും നോവൽ സാഹിത്യത്തിലും ശ്രദ്ധേയ സാന്നിധ്യമാണ്. ശാസ്‌ത്രം, തത്വചിന്ത, മനശാസ്‌ത്രം എന്നിവയെ സർഗാത്മകമായി സമന്വയിപ്പിച്ച എഴുത്തുകാരനാണ് മേതിൽ എന്നാണ് വിലയിരുത്തൽ.

അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് ഈ മേഖലകളുടെ ചിന്തയും സാഹിത്യഭാവവും ഒരുമിച്ച് കാണാനാകും. ആധുനിക മലയാള ചെറുകഥാ സാഹിത്യത്തിലും നോവൽ സാഹിത്യത്തിലും പ്രധാനിയായ മേതിൽ രാധാകൃഷ്ണന്റെ കൃതികൾ വ്യാപകമായി ശ്രദ്ധ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന നോവലുകളിൽ സൂര്യവംശം, ബ്രാ, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ഹിച്ച്‌കോക്കിന്റെ ഇടപെടൽ എന്നിവ ഉൾപ്പെടുന്നു.

കഥാസാഹിത്യത്തിൽ ഡിലൻ തോമസിന്റെ പന്ത്, സംഗീതം ഒരു സമയകലയാണ്, നായകന്മാർ ശവപേടകങ്ങളിൽ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ കഥകൾ. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണനെ തേടിയെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389733/ezhuthachan-award-methil-radhakrishnan-kerala-new-)