---
title: "ചോറ്റിയിൽ സിനിമ സ്റ്റൈൽ പാച്ചിലും കൂട്ടയിടിയും; ഏഴു വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്, കാർ മനപ്പൂർവ്വം ഇടിച്ചുകയറ്റിയെന്ന് സംശയം"
english_title: "Seven-Vehicle Pileup in Chotti Leaves 10 Injured; Car Suspected of Deliberate Crash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389731/chotti-seven-vehicle-pileup-injures-ten"
published_at: "2026-11-01T11:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6d2b309527_chotti-seven-vehicle-pileup-injures-ten.jpg"
keywords: ["RoadAccident", "Kanjirappally", "PileupCrash", "KeralaNews", "PoliceInvestigation"]
---

# ചോറ്റിയിൽ സിനിമ സ്റ്റൈൽ പാച്ചിലും കൂട്ടയിടിയും; ഏഴു വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്, കാർ മനപ്പൂർവ്വം ഇടിച്ചുകയറ്റിയെന്ന് സംശയം

> **Lead Summary:** **കാഞ്ഞിരപ്പള്ളി: **ചോറ്റി കവലയിൽ ഏഴു വാഹനങ്ങൾ കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു. മുണ്ടക്കയം ഭാഗത്തുനിന്ന് എത്തിയ കാർ മനപ്പൂർവ്വം അപകടം സൃഷ്ടിച്ചതാണെന്ന് സംശയമുള്ളതായി പ്രാദേശിക വിവരങ്ങൾ പുറത്തുവരുന്നു. ഇന്നലെ രാവിലെ 8.15-ഓടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

## Article Content

**കാഞ്ഞിരപ്പള്ളി: **ചോറ്റി കവലയിൽ ഏഴു വാഹനങ്ങൾ കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു. മുണ്ടക്കയം ഭാഗത്തുനിന്ന് എത്തിയ കാർ മനപ്പൂർവ്വം അപകടം സൃഷ്ടിച്ചതാണെന്ന് സംശയമുള്ളതായി പ്രാദേശിക വിവരങ്ങൾ പുറത്തുവരുന്നു. ഇന്നലെ രാവിലെ 8.15-ഓടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

മുണ്ടക്കയം ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ കാർ ആദ്യം ഒരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായി പിന്നാലെ എത്തിയ മറ്റ് വാഹനങ്ങളും ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് കാറുകളും, ഒരു ഓട്ടോറിക്ഷയും, ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. വാഹനങ്ങൾക്ക് പുറമെ രണ്ട് വഴിയാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

അപകടത്തിൽ പരുക്കേറ്റവരിൽ എട്ട് പേരെ 26-ാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും, രണ്ട് പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇതിൽ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് പേരുടെ പരുക്ക് സാരമുള്ളതാണെന്നാണ് വിവരം. മുണ്ടക്കയം ഭാഗത്തുനിന്നെത്തിയ കാർ ആദ്യം ഓട്ടോറിക്ഷയിലാണ് ഇടിച്ചതെന്നും, തുടർന്നുണ്ടായ പരിഭ്രാന്തിയിലാണ് കൂട്ടയിടി ഉണ്ടായതെന്നും പ്രദേശവാസികൾ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A seven-vehicle pileup at Chotti Kavala in Kanjirappally left 10 people injured, with local reports suggesting the car involved may have deliberately caused the crash. Police have launched an investigation into the incident, which occurred around 8:15 a.m. and involved five cars, an autorickshaw and a scooter.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389731/chotti-seven-vehicle-pileup-injures-ten)