---
title: "'മുരാസു' വരുന്നു! ബംഗാൾ ഉൾക്കടലിൽ കനത്ത ഭീതി; നാളെ മുതൽ കേരളത്തിൽ ഇടിമിന്നലോട് കൂടിയ പെരുംമഴയ്ക്ക് സാധ്യത"
english_title: "Cyclone 'Murasu' Alert: Heavy Rain Likely in Kerala from Tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389718/cyclone-murasu-kerala-heavy-rain-alert"
published_at: "2026-11-01T10:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6c291533aa_cyclone-murasu-kerala-heavy-rain-alert.jpg"
keywords: ["CycloneAlert", "BayOfBengal", "KeralaRain", "YellowAlert", "IMDWarning"]
---

# 'മുരാസു' വരുന്നു! ബംഗാൾ ഉൾക്കടലിൽ കനത്ത ഭീതി; നാളെ മുതൽ കേരളത്തിൽ ഇടിമിന്നലോട് കൂടിയ പെരുംമഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: ** ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ഇന്ത്യ നിർദ്ദേശിച്ച 'മുരാസു' എന്ന പേരിൽ ഇത് അറിയപ്പെടും.

## Article Content

**തിരുവനന്തപുരം: ** ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ഇന്ത്യ നിർദ്ദേശിച്ച 'മുരാസു' എന്ന പേരിൽ ഇത് അറിയപ്പെടും.

പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ഈ ചുഴലിക്കാറ്റ് നവംബർ 2-ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്തുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കേരളത്തിലും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 1 മുതൽ 4 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴ സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. മലയോര മേഖലകളിലും തീരദേശത്തും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

The India Meteorological Department has warned that a strong low-pressure system over the southeast Bay of Bengal and the Andaman Sea may intensify into a cyclone within 24 hours. If formed, it will be named 'Murasu' and is expected to move northwest, approaching the central-western Bay of Bengal near the Andhra Pradesh coast by the evening of November 2.

In Kerala, isolated thunderstorms, heavy rain and strong winds of 30 to 40 kmph are likely from November 1 to 4. Yellow alerts have been issued for Pathanamthitta, Kottayam and Idukki on Tuesday, and residents in hilly and coastal areas have been advised to remain cautious.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389718/cyclone-murasu-kerala-heavy-rain-alert)