---
title: "ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം! സിലിണ്ടർ വില തുടർച്ചയായി മൂന്നാം മാസവും കൂട്ടി"
english_title: "Commercial LPG Cylinder Prices Hiked Again Across India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389715/commercial-lpg-cylinder-prices-hiked-again-new-update"
published_at: "2026-11-01T09:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6c023d0e3a_commercial-lpg-cylinder-prices-hiked-again-new.jpg"
keywords: ["LPGPrices", "CommercialGas", "FuelPriceUpdate", "IndiaNews", "UAEFuelPrices"]
---

# ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം! സിലിണ്ടർ വില തുടർച്ചയായി മൂന്നാം മാസവും കൂട്ടി

> **Lead Summary:** **കൊച്ചി: **രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. കൊച്ചിയിൽ സിലിണ്ടറിന് 12.50 രൂപ വർദ്ധിച്ച് പുതിയ വില 2,480.50 രൂപയായി. രാജ്യത്തെ പ്രധാന നഗരങ്ങളിൽ 10 രൂപ മുതൽ 17 രൂപ വരെയാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിക്കുന്നത്. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

## Article Content

**കൊച്ചി: **രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. കൊച്ചിയിൽ സിലിണ്ടറിന് 12.50 രൂപ വർദ്ധിച്ച് പുതിയ വില 2,480.50 രൂപയായി. രാജ്യത്തെ പ്രധാന നഗരങ്ങളിൽ 10 രൂപ മുതൽ 17 രൂപ വരെയാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിക്കുന്നത്. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

അതേസമയം, പ്രവാസികൾക്ക് ആശ്വാസമേകി യുഎഇയിൽ നവംബർ മാസത്തേക്കുള്ള ഇന്ധനവില കുറച്ചു. മൂന്ന് മാസത്തെ തുടർച്ചയായ വർദ്ധനവിന് ശേഷമാണ് യുഎഇ ഇന്ധനനിരക്ക് കുറച്ചിരിക്കുന്നത്. ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് രാജ്യത്ത് വില കുറയുന്നത്.

പുതുക്കിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.16 ദിർഹവും (ഒക്ടോബറിൽ 4.40 ദിർഹം), സ്പെഷ്യൽ 95 പെട്രോളിന് 4.04 ദിർഹവും (മുമ്പ് 4.28 ദിർഹം), ഇ-പ്ലസ് 91 പെട്രോളിന് 3.97 ദിർഹവുമാണ് (മുമ്പ് 4.21 ദിർഹം) പുതിയ വില. ഡീസൽ നിരക്ക് ലിറ്ററിന് 4.80 ദിർഹത്തിൽ നിന്ന് 4.75 ദിർഹമായി കുറഞ്ഞു. യുഎഇയിൽ ഇന്ധനനിരക്ക് താഴ്ന്നത് സാധാരണക്കാരുടെയും പ്രവാസികളുടെയും പ്രതിമാസ കുടുംബ ബജറ്റിന് വലിയ ആശ്വാസമാകും.

Commercial LPG cylinder prices have been raised again across India, with the 19-kg cylinder seeing increases of up to Rs 17 in major cities. In Kochi, the price has gone up by Rs 12.50 to Rs 2,480.50, while domestic LPG rates remain unchanged. Meanwhile, fuel prices in the UAE have been cut for November after three straight months of increases, offering relief to expatriates.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389715/commercial-lpg-cylinder-prices-hiked-again-new-update)