---
title: "മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌. നായർ ട്രെയിൻ തട്ടിമരിച്ചു"
english_title: "Senior Journalist Suresh E. Nair Dies After Being Hit by Train"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389705/senior-journalist-suresh-e-nair-train-death"
published_at: "2026-11-01T08:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6aaab0658f_senior-journalist-suresh-e-nair-train-death.jpg"
keywords: ["SeniorJournalist", "KeralaNews", "TrainAccident", "PressClub", "Malappuram"]
---

# മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌. നായർ ട്രെയിൻ തട്ടിമരിച്ചു

> **Lead Summary:** മലപ്പുറം : മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ. നായർ മരിച്ച നിലയിൽ. തവനൂർ മാണൂർ സ്വദേശിയാണ്. ശനിയാഴ്ച രാത്രി തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

## Article Content

മലപ്പുറം : മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ. നായർ മരിച്ച നിലയിൽ. തവനൂർ മാണൂർ സ്വദേശിയാണ്. ശനിയാഴ്ച രാത്രി തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മാതൃഭൂമി ദിനപത്രത്തിന്റെ കുറ്റിപ്പുറം ലേഖകനായിരുന്നു. ദീപിക, മാധ്യമം തുടങ്ങിയ വിവിധ പത്രങ്ങളിൽ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. വട്ടംകുളം പോസ്റ്റ് ഓഫീസ് ജീവനക്കാരൻ കൂടിയായ സുരേഷ്, കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയാണ്.

എടപ്പാൾ ആസ്ഥാനമായി മയൂര എന്ന കാറ്ററിങ് സ്ഥാപനം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. കുറ്റിപ്പുറം പ്രസ് ക്ലബിന്റെ ആദ്യകാല പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമാണ് ഇദ്ദേഹം. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Senior journalist and Kuttippuram Press Club patron Suresh E. Nair was found dead after being hit by a train near Thirunavaya railway station on Saturday night. He had worked as a local correspondent for Mathrubhumi, Deepika and Madhyamam, and was also active in the Kerala Caterers Association.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389705/senior-journalist-suresh-e-nair-train-death)