---
title: "സ്വന്തം മകളും അമ്മയും സഹോദരിയും മൊഴി നൽകി; സംശയത്തിന്റെ പേരിൽ ഭാര്യയെ വർഷങ്ങളോളം ശാരീരിക പീഡനമേൽപ്പിച്ച് കൊന്ന കേസ്, താജുദ്ദീന് ജീവപര്യന്തം"
english_title: "Man Gets Life Term for Killing Wife After Years of Abuse Over Suspicion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389703/wife-murder-life-term-abuse-suspicion"
published_at: "2026-11-01T08:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6a57468fb5_wife-murder-life-term-abuse-suspicion.jpg"
keywords: ["KeralaCourt", "LifeImprisonment", "DomesticViolence", "Kozhikode", "Malappuram"]
---

# സ്വന്തം മകളും അമ്മയും സഹോദരിയും മൊഴി നൽകി; സംശയത്തിന്റെ പേരിൽ ഭാര്യയെ വർഷങ്ങളോളം ശാരീരിക പീഡനമേൽപ്പിച്ച് കൊന്ന കേസ്, താജുദ്ദീന് ജീവപര്യന്തം

> **Lead Summary:** കോഴിക്കോട് : സംശയത്തിന്റെ പേരിൽ ഭാര്യയെ വർഷങ്ങളായി ശാരീരിക പീഡനങ്ങൾ ഏൽപിച്ചു കൊലപ്പെടുത്തിയ കേസിൽ മലപ്പുറം എടരിക്കോട് കൊയ്യപ്പ കോവിലകത്ത് താജുദ്ദീനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

## Article Content

കോഴിക്കോട് : സംശയത്തിന്റെ പേരിൽ ഭാര്യയെ വർഷങ്ങളായി ശാരീരിക പീഡനങ്ങൾ ഏൽപിച്ചു കൊലപ്പെടുത്തിയ കേസിൽ മലപ്പുറം എടരിക്കോട് കൊയ്യപ്പ കോവിലകത്ത് താജുദ്ദീനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും കോഴിക്കോട് ഫസ്റ്റ് അഡീഷനൽ ജില്ലാ ജഡ്ജി എൻ.ആർ.കൃഷ്ണകുമാർ ഉത്തരവിട്ടു. താജുദ്ദീന്റെ ഭാര്യ ഉമ്മുക്കുൽസു കൊല്ലപ്പെട്ട കേസിലാണു ശിക്ഷ. പിഴസംഖ്യയിൽ 50,000 രൂപ ഇവരുടെ 2 മക്കൾക്കു നൽകാനും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം 6 മാസം കൂടെ തടവുശിക്ഷ അനുഭവിക്കണം.

കേസിലെ രണ്ട്, മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെള്ളിയാഴ്ച വിട്ടയച്ചിരുന്നു. സംഭവത്തിനുശേഷം താജുദ്ദീൻ റിമാൻഡ് തടവുകാരനായി കഴിയുകയായിരുന്നു. 2021 ഒക്ടോബർ 8നാണ് കേസിനാസ്പദമായ സംഭവം.

ഒന്നാംപ്രതിയുടെ ഉമ്മയും സഹോദരിയും 8 വയസ്സുള്ള മകളും പ്രതിക്കെതിരെ കോടതിയിൽ മൊഴി നൽകിയിരുന്നു. ബാലുശ്ശേരി പൊലീസ് അന്വേഷിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എം.കെ.സുരേഷ് കുമാർ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ഷംസുദ്ദീൻ, രശ്മി റാം എന്നിവർ ഹാജരായി.

A Kozhikode court sentenced Tajudheen from Malappuram to life imprisonment and fined him ₹1 lakh in the murder of his wife, Ummukulsu. The court found that he had subjected her to years of physical abuse over suspicion, and his mother, sister, and eight-year-old daughter testified against him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389703/wife-murder-life-term-abuse-suspicion)