---
title: "മുരിങ്ങയില കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ? ഒരിക്കൽ കഴിച്ചാൽ വീണ്ടും ചോദിക്കും ഈ കട്‌ലറ്റ്, തയ്യാറാക്കുന്ന വിധം"
english_title: "Moringa Leaf Cutlet with Tapioca: A Tasty Way to Win Over Kids"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389695/moringa-tapioca-cutlet-recipe"
published_at: "2026-11-01T07:23:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae69c0f8dfe5_moringa-tapioca-cutlet-recipe.jpg"
keywords: ["MoringaLeaf", "TapiocaRecipe", "HealthySnack", "KeralaCuisine", "KidsFood"]
---

# മുരിങ്ങയില കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ? ഒരിക്കൽ കഴിച്ചാൽ വീണ്ടും ചോദിക്കും ഈ കട്‌ലറ്റ്, തയ്യാറാക്കുന്ന വിധം

> **Lead Summary:** പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി, എ എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ ഒന്നാണ് മുരിങ്ങയില. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

## Article Content

പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി, എ എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ ഒന്നാണ് മുരിങ്ങയില. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

തളർച്ച, ക്ഷീണം എന്നിവ അകറ്റാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും മുരിങ്ങയില സഹായിക്കുന്നു. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങയില നല്ലതാണ്. ഇത് പ്രമേഹസാധ്യത കുറയ്ക്കും.

എന്നാൽ പലർക്കും മുരിങ്ങയില കഴിക്കാൻ ഇഷ്ടമല്ല, പ്രത്യേകിച്ച് കുട്ടികൾക്ക്. അതിനാൽ മുരിങ്ങയില ഉപയോഗിച്ച് ഒരു കട്‌ലറ്റ് ഉണ്ടാക്കി നോക്കിയാലോ? കഴിക്കാത്തവർ പോലും കഴിച്ചുപോകും. തയ്യാറാക്കാനും വളരെ എളുപ്പമാണ്.

**ആവശ്യമായ സാധനങ്ങൾ**

മുരിങ്ങയില

കപ്പ

സവാള

ഇഞ്ചി

വെളുത്തുള്ളി

കറിവേപ്പില

മഞ്ഞൾപ്പൊടി

ഗരം മസാല

ഉപ്പ്

റസ്ക് പൊടി

മുട്ട

**തയ്യാറാക്കുന്ന വിധം**

ആദ്യം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് സവാള ഇട്ട് വഴറ്റുക. സവാളയിൽ കുറച്ച് ഉപ്പ് ചേർത്താൽ വേഗം വഴറ്റാം. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ഇട്ട് നന്നായി ഇളക്കുക.

കുറച്ച് കറിവേപ്പില കൂടി ഇടാം. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ മുരിങ്ങയില ചേർത്ത് വീണ്ടും വഴറ്റുക. മുരിങ്ങയില നന്നായി ചുരുങ്ങി വന്നാൽ അതിൽ മഞ്ഞൾപ്പൊടിയും കാൽ സ്പൂൺ ഗരം മസാലയും ചേർത്ത് വീണ്ടും നന്നായി ഇളക്കണം.

ഇനി വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന കപ്പ ചേർത്ത് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. തണുത്തതിന് ശേഷം ഇഷ്ടമുള്ള ആകൃതിയിൽ പരത്തി മുട്ടയിൽ മുക്കി റസ്ക് പൊടിയിലും മുക്കി തിളച്ച എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക.

Moringa leaves are packed with protein, calcium, iron, and vitamins, but many people, especially children, avoid eating them. This recipe turns moringa leaves into a simple cutlet mixed with tapioca, making it a more appealing and nutritious snack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389695/moringa-tapioca-cutlet-recipe)